നീണ്ട ഇടവേളക്ക് ശേഷം മോഹന്‍ലാല്‍-പ്രിയദര്ശന്- മുകേഷ് ടീം ഒന്നിക്കുന്ന 'അറബിയും ഒട്ടകോം പി. മാധവന് നായരും (മരുഭൂമിക്കഥ)' റിലീസിന് തയാറായി. ഭാവന, ലക്ഷ്മി റായ് എന്നിവരാണ് നായികമാര്‍. അഭിലാഷ് നായരുടേതാണ് കഥയും തിരക്കഥയും. പതിവുപോലെ കോമഡി പശ്ചാത്തലത്തില്‍ തന്നെയാണ് ചിത്രമൊരുക്കിയിരിക്കുന്നത്.
ജാന്‍കോസ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ നവീനും അശോക് കുമാറും നിര്‍മിക്കുന്ന ചിത്രം സെവന് ആര്‍ട്സ് തീയറ്ററുകളിലെത്തിക്കും. ശക്തി കപൂര്‍, ഇന്നസെന്റ്, മാമുക്കോയ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
എം.ജി ശ്രീകുമാര്‍ സംഗീതം പകര്‍ന്ന ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് ബിച്ചു തിരുമല, സന്തോഷ് വര്‍മ എന്നിവരാണ്. ക്യാമറ: അഴകപ്പന്‍, എഡിറ്റിംഗ്: സുരേഷ്, കലാസംവിധാനം: സാബു സിറിള്‍. തീയറ്ററുടമകളുടെ സമരം തീര്‍ന്നാല്‍ 18ന് റിലീസ് ചെയ്യും.
arabeem ottakom p. madhavan nairum in
oru marubhoomikadha gallery
(click to enlarge)
arabiyum ottakavum p. madhavan nairum, oru marubhumikkadha, oru marubhumikadha gallery, mohanlal, lakshmi rai stills, bhavana gallery, mukesh, priyadarshan film, arabeen ottakom p. madhavan nairum gallery
2 comments:
enthinte copyadianoo enthooo!
ano? ey...ayirikkilla...iniyippo ayirikkumo?
Post a Comment