Tuesday, November 1, 2011

ബാനര്‍ ഫിലിം സൊസൈറ്റി ചലച്ചിത്രോല്‍സവം ആറിന്




തിരുവനന്തപുരം ബാനര്‍ ഫിലിം സൊസൈറ്റിയുടെ ഈമാസത്തെ ചലച്ചിത്രോല്‍സവം ആറാം തീയതി നടക്കും. വഴുതക്കാട് ടാഗോര്‍ തീയറ്ററിന് പിന്നിലുള്ള ലെനിന്‍ ബാലവാടിയില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ 2011 ല്‍ ലോകസിനിമയില്‍ പുറത്തിറങ്ങിയ നാലു മികച്ച ചിത്രങ്ങള്‍ വിരുന്നിനെത്തും.


രാവിലെ 9.30ന് ഇറ്റാലിയന്‍ ചിത്രമായ 'വീ ഹാവ് എ പോപ്പ്' (ഹബേമസ് പാപം) പ്രദര്‍ശിപ്പിക്കും. 11.30ന്- പേപ്പര്‍ (കാഗിത്- ടര്‍ക്കിഷ് ചിത്രം), 2.00ന് ഇന്‍സെന്‍ഡിസ് (കാനഡ), 4.30ന്- ദി ട്രീ ഓഫ് ലൈഫ് (യു.എസ്.) എന്നിങ്ങനെ മറ്റു ചിത്രങ്ങളുടെ പ്രദര്‍ശന സമയം. പ്രവേശനം സൌജന്യമാണ്. 



banner film society, film festival, world cinema screening at thiruvananthapuram

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.