Tuesday, November 1, 2011

Ra one Review: ജീവനില്ലാത്ത രാ വണ്‍
ഷാരൂഖ് ഖാന്‍ സൂപ്പര്‍ ഹീറോ ആകുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം 'രാ വണി'ന് പ്രേക്ഷകര്‍ക്ക് നല്‍കാനുള്ള വിഷ്വല്‍ ഇഫക്ട്സിന്റെയും ത്രി ഡിയുടേയും മികവ് മാത്രം. കാമ്പില്ലാത്ത കഥയും തിരക്കഥയും മറ്റു ഭാഗങ്ങളില്‍ ബോറടിപ്പിക്കുന്ന ചിത്രം സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ 'യന്തിരന്റെ' ഏഴയലത്ത് പോലുമെത്തില്ല. 


വീഡിയോ ഗെയിം കഥാപാത്രങ്ങള്‍ വിര്‍ച്വല്‍ ഇന്റലിജന്‍സുമായി മനുഷ്യര്‍ക്കിടയിലേക്ക് പ്രതികാരതിറങ്ങുന്ന കഥയാണ് 'രാ വണ്‍' പറയുന്നു. 


ശേഖര്‍ സുബ്രഹ്മണ്യം (ഷാരൂഖ് ഖാന്‍) എന്ന കമ്പ്യൂട്ടര്‍ ഗെയിം ഡെവലപ്പര്‍ മകനായ പ്രതീകിന്റെ (അര്‍മാന്‍) താല്‍പര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അപരാജിതനായ 'രാ വണ്‍' എന്ന പ്രതിനായക കമ്പ്യൂട്ടര്‍ ഗെയിം കഥാപാത്രത്തെ സൃഷ്ടിക്കുന്നതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. ആദ്യം ഗെയിം കളിക്കുന്ന പ്രതീക് രാ വണിനെ ആദ്യ ലെവലില്‍ തോല്‍പിച്ച് രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. വാശിപൂണ്ട രാ വണ്‍ ഗെയിമില്‍ നിന്ന് വിര്‍ച്വല്‍ ഇന്റലിജന്‍സുമായി പ്രതീകിനെ വക വരുത്താന്‍ പുറത്ത് കടക്കുന്നു. ഇതിനിടെ ശേഖര്‍ തന്നെ രാ വണിന്റെ പകക്കിരയായി മരണമടയുന്നു.


ഇത് തിരിച്ചറിഞ്ഞ പ്രതീക്, 'രാ വണി'നെ നേരിടാന്‍ ഗെയിമിലെ തന്നെ നായകനായ 'ജി ഒണ്‍' എന്ന കഥാപാത്രത്തെ പുറത്തെത്തിക്കുന്നു. മാതാവ് സോണിയ (കരീന)യുമൊത്ത് ഇന്ത്യയിലേക്ക് പ്രതീക് മടങ്ങുന്നെങ്കിലും 'രാ വണും' പിന്‍തുടര്‍ന്നെത്തുന്നു. പ്രതീകിന് ഒപ്പമുള്ള 'ജി ഒണ്‍' (ഷാരൂഖ് തന്നെ) ഇവരെ രാ വണില്‍' നിന്ന് സംരക്ഷിക്കുമോ? സര്‍വ ശക്തനായ 'രാ വണിനെ' 'ജി വണി'നും പ്രതീകിനും എങ്ങനെ നേരിടാനാകും? തുടങ്ങിയ സംഭവങ്ങളാണ് രണ്ടാം പകുതിയില്‍. 


സാങ്കേതിക മികവ് മാത്രമേ അനുഭവ് സിന്‍ഹ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ചര്‍ച്ച ചെയ്യാനുള്ളൂ. ത്രീ ഡ്രി മികവും ഗ്രാഫിക് മികവുമാണ് എടുത്തു പറയേണ്ടത്. ഹോളിവുഡ് ചിത്രങ്ങളോട് കിട പിടിക്കുന്ന പൂര്‍ണത അവകാശപ്പെടാനാവും ഈ മേഖലയില്‍. റസൂല്‍ പൂക്കുട്ടിയും സംഘവും ഒരുക്കിയ ശബ്ദ ക്രമീകരണങ്ങളും ചിത്രത്തിനു സാങ്കേതിക പൂര്‍ണതയേകുന്നുണ്ട്. സാബു സിറിളും മാര്‍കസ് വൂക്കേയും കലാസംവിധാനം ഒരു പോരായ്മയുമില്ലാതെ നിര്‍വഹിച്ചിട്ടുമുണ്ട്. 


വിവിധ ഹോളിവുഡ് ചിത്രങ്ങളില്‍ നിന്നും 'യന്തിരന്‍' പോലുള്ള ചിത്രങ്ങളില്‍ നിന്നും പ്രചോദമുള്‍ക്കൊണ്ടാണ് 'ജി വണ്‍' എന്ന സൂപ്പര്‍ ഹീറോ നായക കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍, വില്ലന്റെ പേര് ചിത്രത്തിന് നല്‍കിയിരിക്കുന്നത് അന്വര്‍ഥമാക്കുന്ന വിധം നായകന്‍ പലപ്പോഴും അപ്രസക്തനാവുകയാണ്. കഥാന്ത്യത്തില്‍ നായകവിജയമുണ്ടാവുമെന്നതൊഴിച്ചാല്‍ പൂര്‍ണമായ ഒരു പാത്രസൃഷ്ടിയല്ല ജീവന്റേത്. 


ഒരിന്ത്യന്‍ താരതമ്യത്തിന് മുതിര്‍ന്നാല്‍ രജനീകാന്തിന്റെ 'യന്തിരന്‍' നായകനായും വില്ലനായും പ്രേക്ഷകരെ ചിത്രത്തിലുടനീളം രസിപ്പിക്കുകയും ഉദ്വേഗത്തിലാക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. അങ്ങനൊന്നും 'ജി വണി'ല്‍ നിന്ന് പ്രതീക്ഷിക്കേണ്ട. 


കഥ കൊച്ചുകുട്ടികള്‍ക്കുള്ള വീഡിയോ ഗെയിം പോലെ ബാലിശമാണെങ്കില്‍ തിരക്കഥയുടെ കാര്യം അതിലും പരിതാപകരമാണ്. ഇതിനെ ഭേദപ്പെട്ട രീതിയില്‍ തട്ടിക്കൂട്ടുന്നതില്‍ വിജയിച്ചതാണ് അനുഭവ് സിന്‍ഹക്ക് അല്‍പമെങ്കിലും അഭിമാനിക്കാവുന്ന ഘടകം. 


ചിത്രത്തില്‍ നര്‍മത്തിനായി ഉദ്ദേശിച്ച ചേര്‍ത്ത രംഗങ്ങളും ചിരിയുണര്‍ത്തില്ല. തമിഴനായുള്ള ഷാരൂഖ് ഖാന്റെ വാചകങ്ങളും രൂപവുമൊന്നും ഒരു യഥാര്‍ഥ തമിഴനും അംഗീകരിക്കുകയുമില്ല. എങ്കിലും വികലമായ കഥാപാത്രത്തിനുള്ളില്‍ നിന്നുകൊണ്ട് വരുത്താവുന്ന മികവ് കിംഗ് ഖാന്‍ വരുത്തിയിട്ടുണ്ട്. കരീന മോശമാക്കിയില്ല. വില്ലന്‍ രാ വണായി അര്‍ജുന്‍ രാംപാലാണ് തിളങ്ങിയത്. ബാലതാരം അര്‍മാന്‍ വര്‍മ പ്രതീകായി ശ്രദ്ധനേടിയിട്ടുണ്ട്. 


അതിഥി താരമായി ഒരു കാര്യവുമില്ലാതെ രജനീകാന്തിനെ വലിചിഴച്ച് അദ്ദേഹത്തിന്റെ യന്തിരന്‍ കഥാപാത്രത്തെ അപമാനക്കേണ്ടിയിരുന്നില്ല.


വിശാല്‍ ശേഖര്‍ ഒരുക്കിയ ഗാനങ്ങളില്‍ 'ചമ്മക് ചലോ' മനോഹരമായി. ഗാനചിത്രീകരണവും ആകര്‍ഷകമാണ്. മറ്റുള്ള ഗാനങ്ങള്‍ ശരാശരിയാണ്. വിശാല്‍- ശേഖര്‍ തന്നെയാണ് പശ്ചാത്തല സംഗീതവും ക്രമീകരിച്ചിരിക്കുന്നത്. 


മൊത്തത്തില്‍, സാങ്കേതിക വിസ്മയമാണ് 'രാ വണ്‍'. സാങ്കേതിക, ദൃശ്യ, ശബ്ദ മികവുകള്‍ കൂടുതല്‍ ശ്രദ്ധിച്ചപ്പോള്‍ കഥയോ കാമ്പോ ഒന്നും വേണ്ട പ്രേക്ഷകരെ ആകര്‍ഷിക്കാനെന്ന് അനുഭവ് സിന്‍ഹയും ഷാരൂഖ് ഖാനും തെറ്റിദ്ധരിച്ചുകാണും. 


ra one review, ra one kerala review, ra one, shah rukh khan, kareena kapoor, anubhav sinha, ra one 3d, arjun rampal, cinemajalakam ra one review

3 comments:

Anonymous said...

very bad script..but SRK rocks...happy birthday SRK.

Harikumar said...

ra one kandu ishtapettilla. enthinanu Sharukh khan ingane padameduthath enn manasilavunilla.

Anonymous said...

scriptil kurachu koodi shradhichirunnenkil manoharamaaya matoru science fiction koodi namukku kittiyene. Hope King Khan will come back with Don 2.

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.