Friday, June 24, 2011

പുരസ്കാര നിറവില്‍ 'അബു' തീയറ്ററുകളില്‍



ദേശീയ, സംസ്ഥാന അവാര്‍ഡുകളുടെ നിറവില്‍ സലിം അഹമ്മദ് സംവിധാനം ചെയ്ത 'ആദാമിന്റെ മകന്‍ അബു' 24ന് തീയറ്റുകളിലെത്തുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് സലിം കുമാറിന് മികച്ച നടനുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. 

അലെന്‍സ് മീഡിയയുടെ ബാനറില്‍ അഷ്റഫ് ബേഡിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സറീന വഹാബ്, മുകേഷ്, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. മധു അമ്പാട്ടാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സംവിധായകന്‍ സലിം അഹമ്മദ് തന്നെയാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവയും ഒരുക്കുന്നത്. 

തുച്ഛമായ വരുമാനത്തില്‍ നിന്ന് പണം മിച്ചം പിടിച്ച്ഹജ്ജ് നിര്‍വഹിക്കാനുള്ള പണം സ്വരൂക്കൂട്ടുന്ന ദമ്പതികളായ അബുവും ഐശുമ്മയുമായാണ് സലീംകുമാറും സറീനാ വഹാബും എത്തുന്നത്. ഗാനരചന: റഫീക് അഹമ്മദ്, സംഗീതം: രമേശ് നാരായണ്‍.ചമയം: പട്ടണം റഷീദ്. 

നടന്‍ സലീംകുമാറിന്റെ ലാഫിംഗ് വില്ല റിലീസാണ് ചിത്രം തീയറ്ററില്‍ എത്തിക്കുന്നത്. ദിലീപിന്റെ മഞ്ജുനാഥ റിലീസാണ് സഹായങ്ങള്‍ നല്‍കുക. 60 ഓളം തീയറ്ററുകളിലാണ് റിലീസ്.

മഹാദേവന്‍ സംവിധാനം ചെയ്യുന്ന 'കാണാക്കൊമ്പത്തും' കുമാര്‍ നന്ദ ബഷീറിന്റെ 'പട്ടണത്തില്‍ കുട്ടിഭൂത'വും 24ന് റിലീസ് ചെയ്യുന്നുണ്ട്.

adaminte makan abu gallery
(click to enlarge)






trailor


adaminte makan abu, national film award winner salim kumar, salim kumar, sareena wahab, adaminte makan abu gallery, adaminte makan abu stills, salim ahamed, ashraf bedi, madhu ambat, laughing villa

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.