മധു മുട്ടത്തിന്റെ തിരക്കഥയില്‍ മഹാദേവന്‍ സംവിധാനം ചെയ്യുന്ന 'കാണാക്കൊമ്പത്ത്' ഈമാസം 24ന് പ്രദര്‍ശനത്തിനെത്തും. യുവതാരങ്ങള്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ തമിഴ് നടന്‍ വിനോദ് കിഷന്‍ നായകനും മാണിക്യം മൈഥിലി നായികയുമാണ്. നാന്‍ മഹാന്‍ അല്ലൈ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായ നടനാണ് വിനോദ് കിഷന്‍.
സമൂഹനന്‍മ ലക്ഷ്യമാക്കി യുവാക്കള്‍ക്ക് സന്ദേശമുള്ള ചിത്രമാണിതെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. ജീവന്‍ രക്ഷാ മരുന്നുവില്‍പന രംഗത്തെ അധാര്‍മിക പ്രവണതകളെ തുറന്നു കാട്ടുന്നതാണീ ചിത്രത്തിന്റെ പ്രമേയം.മണിചിത്രതാഴ് ഉള്‍പ്പെടെ വ്യത്യസ്ത തിരക്കഥകള്‍ ഒരുക്കിയ മധു മുട്ടം ഒരിടവേളക്ക് ശേഷമാണ് സിനിമാ രംഗത്ത് തിരിച്ചെത്തുന്നത്.
മനോജ് കെ.ജയന്‍, മധു വാര്യര്‍, ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, കെ.പി.എ.സി ലളിത, വിനയ് ഫോര്‍ട്ട്, പി. ശ്രീകുമാര്‍, കല്‍പന, ജാഫര്‍ ഇടുക്കി, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവര്‍ അഭിനയിക്കുന്നു.മുന്‍ ഗതാഗത മന്ത്രി ജോസ് തെറ്റയില്‍ ബസ് കണ്ടക്ടറുടെ വേഷവും ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നുണ്ട്.
വയലാര്‍ ശരത്തിന്റെ വരികള്‍ക്ക് മോഹന്‍ സിത്താര സംഗീതം പകര്‍ന്നിരിക്കുന്നു. ആനന്ദക്കുട്ടനാണ് ഛായാഗ്രഹണം. സി.ബി ക്രിയേഷന്‍സിന് വേണ്ടി ഡോ. ലീനാ പ്രസന്നനാണ് ചിത്രം നിര്‍മിക്കുന്നത്.
kanakombathu gallery
(click image for full size)
kanakombathu, malayalam film kanakkombathu, vinod kishan, maidhili, maithili, maithili malayalam actress, maithili gallery, jagathy sreekumar, kanakombathu release advertisement, malayalam film news, vinay fort, suraj venjaramoodu, manoj k jayan
0 comments:
Post a Comment