Saturday, May 21, 2011

'ജനപ്രിയ'നും 'രഘുവിന്റെ സ്വന്തം റസിയ'യും പുതിയ റിലീസുകള്‍


വിനയന്‍ സംവിധാനം ചെയ്ത 'രഘുവിന്റെ സ്വന്തം റസിയ'യും നവാഗതനായ ബോബന്‍ സാമുവലിന്റെ 'ജനപ്രിയ'നും ഈവാരം തീയറ്ററുകളിലെത്തി. 

പുതുമുഖം മുരളികൃഷ്ണനെയും യക്ഷി ഫെയിം മേഘനാ രാജിനെയും നായികാ നായികന്‍മാരാക്കി വിനയന്‍ ഒരുക്കിയ 'രഘുവിന്റെ സ്വന്തം റസിയ'യാണ് ഈയാഴ്ചത്തെ ശ്രദ്ധേയ റിലീസ്. വിലക്കുകളും പ്രതിസന്ധികളും അതിജീവിച്ച് നിര്‍മിച്ച ചിത്രത്തില്‍ തിലകന്‍, ചാരുഹാസന്‍, ഗൌതം തുടങ്ങിയവര്‍ മുഖ്യവേഷത്തിലെത്തുന്നു. അഡ്വ. മണിലാലാണ് രചന. ആകാശ് ഫിലിംസിന് വേണ്ടി ആര്‍. ഹരികുമാര്‍ നിര്‍മിക്കുന്ന ചിത്രം പ്രണയകഥയാണ് പറയുന്നത്. യുസഫലിയുടെ വരികള്‍ക്ക് സംഗീതമൊരുക്കിയിരിക്കുന്നത് സാജന്‍ മാധവാണ്.

സ്പോട്ട് ലൈറ്റ് വിഷനുവേണ്ടി മാമന്‍ ജോണും റീന ജോണും നിര്‍മിക്കുന്ന 'ജനപ്രിയന്‍' ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ആദ്യ ചലച്ചിത്രമാണ്. ജയസൂര്യയും ഭാമയുമാണ് നായികാനായകന്‍മാര്‍. കഥയും തിരക്കഥയും ഒരുക്കുന്നത് കൃഷ്ണ പൂജപ്പുരയാണ്. 

ഹോളിവുഡിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ 'പൈറേറ്റ്സ് ഓഫ് ദി കരീബിയന്റെ' ഏറ്റവും പുതിയ പതിപ്പും 20ന് തീയറ്ററുകളിലെത്തി. ജോണി ടെപ്പും പെനലോപ്പ് ക്രൂസുമാണ് പ്രധാന വേഷത്തില്‍. ത്രീ ഡിയിലാണ് പുതിയ പതിപ്പ് ഒരുക്കിയിരിക്കുന്നത്. 

മുന്‍ വാരങ്ങളില്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ 'മാണിക്യക്കല്ല്' മേജര്‍ കേന്ദ്രങ്ങളില്‍ പ്രദര്‍ശനം തുടരുന്നു. തിരുവനന്തപുരം പോലുള്ള കേന്ദ്രങ്ങളില്‍ നല്ല കളക്ഷനും മറ്റു സെന്ററുകളില്‍ ശരാശരി കളക്ഷനുമാണ് ചിത്രത്തിന്. വൈശാഖ് സംവിധാനം ചെയ്ത 'സീനിയേഴ്സ്' സൂപ്പര്‍ ഹിറ്റിലേക്കാണ് നീങ്ങുന്നത്. മിക്ക ഷോകളും ഫുള്ളാണ്. 

കഴിഞ്ഞവാരം പുറത്തിറങ്ങിയ 'മഹാരാജാ ടാക്കീസ്' ഒരു വാരത്തിനുള്ളില്‍ മിക്ക സെന്ററിലും ഹോള്‍ഡ് ഓവറായി. വിഷു റിലീസില്‍ 'ചൈനാ ടൌണ്‍' ഹിറ്റാണ്. പ്രധാന കേന്ദ്രങ്ങളില്‍ ചിത്രം തുടരുന്നുണ്ട്. 

poster gallery
raghuvinte swantham rasiya and janapriyan
(click to enlarge)


janapriyan posters










janapriyan, janapriyan gallery, raghuvinte swantham rasiya, raghuvinte swantham rasiya gallery, vinayan, boban samuel, jayasurya, bhama, sarayu, jagathy, meghana raj, muralikrishnan

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.