Friday, May 20, 2011

ദേശീയ അവാര്‍ഡ്: പുരസ്കാര നിറവില്‍ മലയാളം

മലയാളസിനിമക്ക് ശ്രദ്ധേയ നേട്ടങ്ങളുമായി 2010ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.  മികച്ച ചിത്രമായി സലിം അഹമ്മദ് സംവിധാനം ചെയ്ത 'ആദമിന്റെ മകന്‍ അബു' തിരഞ്ഞെടുക്കപ്പെട്ടു. ഈ ചിത്രത്തിലെ അഭിനയത്തിന് സലീംകുമാറാണ് മികച്ച നടന്‍.

madhu ambatt
ഇതേചിത്രത്തിലെ ഛായാഗ്രഹണം മധു അമ്പാട്ടിനെയും പശ്ചാത്തല സംഗീതം ഐസക് തോമസ് കൊട്ടുകാപ്പള്ളിയെയും അവാര്‍ഡിനര്‍ഹരാക്കി. 

മികച്ച നടനുള്ള അവാര്‍ഡ് സലീം കുമാറിന് പുറമേ തമിഴ് ചിത്രം 'ആടുകള'ത്തിലെ അഭിനയത്തിന് ധനുഷിനും ലഭിച്ചു. 

മികച്ച നടിക്കുള്ള പുരസ്കാരവും രണ്ടുപേര്‍ക്കുണ്ട്. തമിഴ് നടി ശരണ്യ പൊന്‍വണ്ണനും മറാത്തി നടി മഥാലിക്കുമാണിത്. 'തെന്‍മേര്‍ക്ക് പരുവക്കാറ്റ്' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ശരണ്യക്ക് പുരസ്കാരം. 'ബാബു ബാന്റ് ബാജ' എന്ന മറാത്തി ചിത്രത്തിലെ അഭിനയമാണ് മിഥാലി ജഗ്താപിന് നടിക്കുള്ള അവാര്‍ഡ് നേടിക്കൊടുത്തത്.

saranya ponvannan
മികച്ച സംവിധായകനായി 'ആടുകളം' സംവിധാനം ചെയ്ത വെട്രി മാരനെ തിരഞ്ഞെടുത്തു.'നമ്മ ഗ്രാമം' എന്ന ചിത്രത്തിലെ അഭിനയത്തിന് സുകുമാരിക്ക് മികച്ച സഹനടിക്കുള്ള പുരസ്കാരമുണ്ട്. 

ഡോ. ബിജു സംവിധാനം ചെയ്ത 'വീട്ടിലേക്കുള്ള വഴി' ആണ് മികച്ച മലയാള ചിത്രം. 'നമ്മ ഗ്രാമ'ത്തിലെ വസ്ത്രാലങ്കാരത്തിന് മലയാളിയായ ഇന്ദ്രന്‍സ് ജയന് പുരസ്കാരമുണ്ട്. സാബു സിറിിളിന് യെന്തിരനിലെ കലാസംവിധാനത്തിന് അവാര്‍ഡുണ്ട്. 
സ്നേഹല്‍ ആര്‍ നായര്‍ സംവിധാനം ചെയ്ത 'ജേം' എന്ന ഹിന്ദി ചിത്രം ഫീച്ചര്‍ ഇതര വിഭാഗത്തില്‍ മികച്ച ചിത്രമായി. 

കെ.ആര്‍ മനോജിന്റെ 'എ പെസ്റ്ററിംഗ് ജേര്‍ണി' മികച്ച അന്വേഷണാത്മക ചിത്രമാണ്. ഈ ചിത്രത്തിന്റെ ശബ്ദലേഖനത്തിന് എം.ഹരികുമാറിന് രജതകമലമുണ്ട്. 
ഷൈനി ജേക്കബ് ബെഞ്ചമിന്‍ സംവിധാനം ചെയ്ത 'ഒറ്റയാള്‍' പ്രത്യേക ജൂറി പരാമര്‍ശം നേടി. 


awards in detail:

മികച്ച നടന്‍: സലീംകുമാര്‍, ധനുഷ്.
മികച്ച നടി: മിഥാലി, ശരണ്യ
മികച്ച ചിത്രം-ആദാമിന്റെ മകന്‍ അബു.
പ്രാദേശിക ഭാഷാചിത്രം: വീട്ടിലേക്കുള്ള വഴി-സംവിധാനം-ഡോ.ബിജു.
സഹനടി: സുകുമാരി-ചിത്രം-നമ്മ ഗ്രാമം-സംവിധാനം-മധു അമ്പാട്ട്.
സഹനടന്‍: തമ്പി രാമയ്യചിത്രം-മൈന.
സംവിധായകന്‍: വെട്രിമാരന്‍-ചിത്രം-ആടുംകളം.
ദേശീയോഗ്രഥന ചിത്രം: മാനേര്‍ മാനുഷ്-സംവിധാനം-ഗൗതം ഘോഷ്.
സിനിമാ നിരൂപണം: ജോഷി ജോസഫ്.
സാമൂഹ്യ പ്രസക്തിയുള്ള ചിത്രം: ചാമ്പ്യന്‍-മറാഠി.
പരിസ്ഥിതി പ്രധാന്യമുള്ള ചിത്രം: പെട്ട ജീവ-കന്നഡ
കുട്ടികളുടെ ചിത്രം: ഗേജഗലു-കന്നഡ.
ഛായാഗ്രഹണം: മധു അമ്പാട്ട്.
സംഗീത സംവിധായകന്‍: വിശാല്‍ ഭരദ്വാജ്-ചിത്രം ഇഷ്‌കിയ.
ഗാനരചയിതാവ്: വൈരമുത്തു-ചിത്രം-തെന്‍മെര്‍ക്ക് പരുവകാട്ര്.
കലാസംവിധാനം: സാബു സിറില്‍-ചിത്രം-യന്തിരന്‍.
പുതുമുഖ സംവിധായകന്‍: രാജേഷ് പിജ്ഞരാനി-ചിത്രം-ബാവു ബന്ദ് ബാജ.
നൃത്തസംവിധാനം: ദിനേശ്കുമാര്‍-ചിത്രം ആടുംകളം.
ശബ്ദമിശ്രണം: ശുഭതി സെന്‍ ഗുപ്ത-ചിത്രം-ചിത്രസൂത്രം.
പശ്ചാത്തലസംഗീതം: ഐസക് തോമസ് കൊട്ടുകപ്പള്ളി-ചിത്രം-ആദാമിന്റെ മകന്‍ അബു.
ജനപ്രിയ ചിത്രം: ധബാങ്-ഹിന്ദി.
നോണ്‍ ഫീച്ചര്‍ വിഭാഗം മികച്ച ചിത്രം: ദി ജേം-സംവിധാനം- സ്‌നേഹല്‍ ആര്‍. നായര്‍.
നോണ്‍ ഫീച്ചര്‍ ഫിലിം- മികച്ച ഡോക്യുമെന്ററി: ദ പെസ്റ്ററിങ് ജേര്‍ണി-കെ.ആര്‍.മനോജ്.
ശബ്ദലേഖനം: ഹരികുമാര്‍-ദ പെസ്റ്ററിങ് ജേര്‍ണി.
പ്രത്യേക പുരസ്‌കാരം: ഷൈനി ജേക്കബ് ബെഞ്ചമിന്‍-ഒറ്റയാള്‍.
മികച്ച ഗായകന്‍: സുരേഷ് വാഡ്കര്‍-ചിത്രം-മീ സിന്ധുതായ് സപ്കല്‍.
ഗായിക: രേഖ ഭരദ്വാജ്-ചിത്രം-ഇഷ്‌കിയ.

adaminte makan abu poster


national film award, salim kumar, dhanush, vetrimaran, sukumari, madhu ambat, salim ahamed, midhali

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.