Thursday, December 2, 2010

IFFK: ലോകസിനിമയിലെ നവാഗതരുടെയും വനിതകളുടെയും സാന്നിധ്യം

പ്രമേയത്തിലും ആവിഷ്ക്കാരത്തിലും നൂതനവും ധീരവുമായ പരീക്ഷണങ്ങള്‍ ലോക ചലച്ചിത്രവേദിയില്‍ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നു. ചരിത്രത്തോടൊപ്പം സഞ്ചരിക്കുന്ന ഈ മാധ്യമത്തിന്റെ എല്ലാ ദൃശ്യ സാധ്യതകളും ആരായുന്ന ചലച്ചിത്രങ്ങള്‍ എല്ലാ മേളകളുടെയും മുതല്‍ക്കൂട്ടാണ്. 15മത് രാജ്യാന്തര ചലച്ചിത്രമേളയിലെ ലോകസിനിമാ വിഭാഗം പുതിയ ആവിഷ്ക്കാരങ്ങളുടെ പരിച്ഛേദമാണ്. ഡിസംബര്‍ 10 മുതലാണ് തിരുവനന്തപുരത്ത് ചലച്ചിത്രമേള തുടങ്ങുന്നത്. 

നവാഗതരായ ആറ് യുവ സംവിധായകരുടെ ചിത്രങ്ങള്‍ ഈ മേളയിലുണ്ട്. ഇവരുടെ ചിത്രങ്ങള്‍ പ്രസിദ്ധമായ ചലച്ചിത്ര മേളകളില്‍ പുരസ്കാരങ്ങള്‍ നേടുകയോ പങ്കെടുക്കുകയോ ചെയ്തവയാണ്. 
കാന്‍, ബര്‍ളിന്‍, വെനീസ് ഫെസ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച് പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ചിത്രമാണ് വിയറ്റ്നാമിലെ യുവസംവിധായകനായ ഫാങ് ഡാങ് ഡി (Phang dang di)യുടെ 'ഡോണ്‍ട് ബി അഫ്രൈഡ് ബി (Don't be Afraid bi)'. മുത്തശãന്റെയും കുഞ്ഞുമകന്റെയും കഥയാണിത്.
ഓസ്ട്രേലിയന്‍ അബൊറിജനല്‍ യുവാക്കളുടെ കഥ പറയുന്ന സാംസണ്‍ ആന്റ് ദലീല കാന്‍ ഫെസ്റിവലില്‍ വാര്‍വിക് തോട്ടണിന് (Warwick thornton) നവാഗത സംവിധായകനുള്ള അവാര്‍ഡ് നേടി കൊടുത്തു.

കോസ്ററിക്കന്‍ സംവിധായിക ഹില്‍ഡ ഹിഡല്‍ഗോ (Hilda Hidalgo). വിലക്കപ്പെട്ട പ്രണയത്തിന്റെ കഥ പറയുന്ന ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്റെ നോവല്‍ 'ഓഫ് ലൌ ആന്റ് അദര്‍ ഡെമെന്‍സ് (Of love and other demons)' ആണ് ചലച്ചിത്രമാക്കിയിരിക്കുന്നത്. വെനീസ് ഫെസ്റിവലില്‍ ആദ്യ പ്രദര്‍ശനം നടത്തിയ ഓസ്ട്രിേയന്‍ സംവിധായകന്‍ പാട്രിക് ചിഹ(Patric Chiha) യുടെ ഡോമൈന്‍ (Domain). റഷ്യയില്‍ നിന്ന് ഇസ്രയേലിലേക്ക് കുടിയേറിയ ലിയോണ്‍ പ്രുഡോവിസ്കിയുടെ 'ഫൈവ് അവേഴ്സ് ഫ്രം പാരീസ് (Five hours from Parisi), മറ്റൊരു ഓസ്ട്രിേയന്‍ സംവിധായകനായ വോള്‍ ഫാങ് ഫിഷറി (Wolfgang Fichera)ന്റെ വാട്ട് യു ഡോണ്ട് സീ (What you don't see), നെതര്‍ലാന്റ് സംവിധായിക മൈക് ഡി ജോങ്ങി (Mijke de jong)ന്റെ ജോയ് (Joy), എന്നിവരുടെ പ്രഥമ ദൃശ്യാവിഷ്ക്കാരങ്ങള്‍ ഒരു നവ്യാനുഭവം തന്നെയാകും.

പതിനൊന്ന് വനിതാ സംവിധായകരുടെ ചിത്രങ്ങള്‍ ഈ വിഭാഗത്തിലുണ്ട്. കോസ്ററിക്കന്‍ സംവിധായിക പാസ് ഫാബ്രിഗ (ജമ്വ എമയൃലഴമ)യുടെ 'കോള്‍ഡ് വാട്ടര്‍ ഓഫ് ദ സീ (Cold Water of the Seai)', അര്‍ജന്റീനയില്‍ നിന്നുള്ള യുവ സംവിധായിക അനാഹി ബര്‍നേരി (അിമവശ യലൃിലൃശ)യുടെ 'ഇറ്റ്സ് മൈ ഫാള്‍ട്ട് (Its my fault)' ബ്രസീലിയന്‍ സംവിധായിക ഹെലേന ഇഗ്േനസി (Helena Ignez)ന്റെ 'ലൈറ്റ് ഇന്‍ ഡാര്‍ക്കനസ്- ദ റിട്ടേണ്‍ ഓഫ് ദ റെഡ് ലൈറ്റ് ബന്‍ഡിറ്റ് (Let in Darkness  the return of the red light bandit)', ചെക്ക് സംവിധായിക ആലിസ് നെല്ലിസി(Alice Nellis)ന്റെ 'മമ്സ് ആന്റ് പപ്പാസ് (Mams and papas)', നാല് ദമ്പതികളുടെ കഥ പറയുന്നു. ഡെന്‍മാര്‍ക്കില്‍ നിന്നുള്ള സംവിധായിക സൂസന്‍ ബൊറി(ടൌമൈശില യശലൃ)ന്റെ 'ഇന്‍ എ ബെറ്റര്‍ വേള്‍ഡ്  (In a better World)'കുടുംബ ബന്ധങ്ങളുടെയും മൂല്യങ്ങളുടെയും പ്രതികാരത്തിന്റെയും സമാധാനത്തിന്റെയും കഥ പറയുന്നു. ഹോളിവുഡ് സംവിധായകന്‍ ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയുടെ മകള്‍ സോഫിയ കപ്പോളയുടെ 'സംവെയര്‍ (Somewhere)' എന്ന ചിത്രത്തിന് വെനീസ് ഫെസ്റിവലില്‍ ഗോള്‍ഡന്‍ ലയണ്‍ പുരസ്കാരം ലഭിച്ചു.  ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ അമേരിക്കന്‍ വനിതയാണ് സോഫിയ കപ്പോള.

ഹോങ്കോംഗില്‍ നിന്നുള്ള ആന്‍ ഹുയി(Ann huiI)യുടെ 'നൈറ്റ്  ആന്റ് ഫോഗ്' എന്ന ചിത്രം കുടിയേറ്റക്കാരുടെ കഥ പറയുന്നു. സ്ത്രീസൌഹൃദത്തിന്റെ കഥ പറയുന്ന ബ്രസീലിയന്‍ സംവിധായിക മാലു ഡി മാര്‍ട്ടിനോ(Malu de martino)യുടെ 'സോ ഹാര്‍ഡ് ടു ഫൊര്‍ഗെറ്റ്', സ്വിറ്റ്സര്‍ലന്റില്‍ നിന്നുള്ള കാറ്റലിന്‍ ഗോദ്രോസി (Katalin Godros)ന്റെ സോങ്സ് ഓഫ് ലൌ ആന്റ് ഹെയ്റ്റ്', കുടുംബത്തിന്റെ സങ്കീര്‍ണ്ണമായ ബന്ധങ്ങളുടെ കഥ പറയുന്നു. സ്വയം നിര്‍ണ്ണയാവകാശത്തിനായി പോരാടുന്ന സ്ത്രീയുടെ കഥ പറയുന്ന ജര്‍മ്മന്‍ ചിത്രമാണ് 'വെന്‍ വി ലീവ്' സംവിധാനം ഫിയോ അലഡാംഗ(Feo aladag)

ഹംഗേറിയന്‍ സംവിധായികയായ ആഗ്നസ് കോക്സി(Agnes kocsis) ന്റെ ഒരു നഴ്സിന്റെ ആത്മസംഘര്‍ഷങ്ങളുടെ കഥ പറയുന്ന ചിത്രമാണ് അഡ്രിനന്‍ പാല്‍(Adrienn Pal), ജര്‍മ്മന്‍ സംവിധായിക ആന്റിന്‍ ഗോട്ടേ(Aelrun Goette)യുടെ ചിത്രമാണ് 'ഡോണ്‍ട് ബി അഫ്രൈഡ്'. ഈ ചിത്രങ്ങള്‍ വ്യത്യസ്ത ജീവിതാവസ്ഥകളുടെ സ്ത്രീകാഴ്ചകള്‍ നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. ചില കൂട്ടുസംരംഭങ്ങളിലും വനിതാ സംവിധായികമാരുടെ സന്നിധ്യമുണ്ട്.

ഒറ്റഷോട്ടില്‍ പൂര്‍ത്തിയാക്കിയ 79 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹൊറര്‍ ചിത്രമാണ് സൈലന്റ് ഹൌസ്. ഉറുഗ്വന്‍ സംവിധായകന്‍ ഗുസ്താവ് ഹെര്‍ണാന്റസിന്റേതാണ് ചിത്രം. 

വിഖ്യാത ഫ്രഞ്ച് സംവിധായകന്‍ എറിക് റോമറിന്റെ മോറല്‍ ടെയില്‍സിന് മറുപടിയുമായാണ് റൊമാനിയന്‍ സംവിധായകന്‍ ക്രിസ്റി പിയൂ(Cristi puiu)വന്റെ 'അറോറ (Aurora)' എന്ന ചിത്രം എത്തിയിരിക്കുന്നത്. റോമറിന്റെ 'സിക്സ് മോറല്‍ ടെയ്ല്‍സിന് മറുപടിയായി ക്രിസ്റി ചെയ്യുന്ന 'സിക്സ് സ്റോറീസ് ഫ്രം ദ ഔട്ട് സ്കര്‍ട്ട്സ് ഓഫ് ബുക്കാറസ്റ് (Six stories from the outskirts of bucharest)' എന്ന പരമ്പരയിലെ രണ്ടാമത്തെ ചിത്രമാണിത്. 

മുഹമ്മദ് അല്‍ ദരാദ്ജി (Mohammed Al Daraji) യുടെ ഇറാക്കി ചിത്രമായ 'സണ്‍ ഓഫ് ബാബിലോണ്‍' സദ്ദാം ഹുസൈന്റെ പതനത്തിന് തൊട്ടുമുമ്പുള്ള രാഷ്ട്രീയ പശ്ചാത്തലം ചിത്രീകരിക്കുന്നു. ബെര്‍ലിന്‍ ഫെസ്റിവലില്‍ ഗോള്‍ഡന്‍ ബിയര്‍ പുരസ്കാരം നേടിയ തുര്‍ക്കി സംവിധായകനായ സെമിഹ് കപ്ലാംഗ്ലൂവി(Semih kaplanoglu)ന്റെ ചിത്രം ഹണി (ബാല്‍), റൊമാനിയന്‍ ന്യുവേവ് സിനിമയിലെ പ്രമുഖനായ റാഡു മുണ്‍റ്റീ(Radu munteen)ന്റെ 'ടൂസ്ഡേ ആഫ്റ്റര്‍ ക്രിസ്തുമസ്', മെക്സിക്കന്‍ സംവിധായകനായ റിഗോബെര്‍ട്ടോ പെരസ്കാനോ(Rigoberto Perezcano)യുടെ അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിക്കുന്ന യുവാവിന്റെ കഥ പറയുന്ന 'നോര്‍ത്ത്ലെസ്' എന്നിവ കാഴ്ചയുടെ പുതിയ അനുഭവമാണ്.

ഫ്രഞ്ച് ന്യൂവേവിന്റെ അമരക്കാരില്‍ പ്രമുഖനായ ഗൊദാര്‍ദിന്റെ പുതിയ ചിത്രം 'സോഷ്യലിസം', ഇറാനിയന്‍ ന്യുവേവ് സിനിമയിലെ പ്രമുഖനായ അബ്ബാസ് കിരോസ്താമിയുടെ ഇറാന് പുറത്ത് ആദ്യമായി നിര്‍മ്മിച്ച 'സര്‍ട്ടിഫൈഡ് കോപ്പി', ചിലിയില്‍  സാല്‍വദോര്‍ അലെന്‍ഡയെ അട്ടിമറിച്ച് ജനറല്‍ അഗസ്റേ പിനോഷ അധികാരം പിടിച്ചെടുത്ത് നാടുകടത്തിയ അലണ്ടെയുടെ അനുയായികളുടെ ദുരിത കഥ പറയുന്ന പ്രമുഖ ചിലിയന്‍  സംവിധായന്‍ മിഗ്വല്‍ ലിറ്റിന്റെ 'ഡോസണ്‍ ഐലന്റ് 10 (Dawson Island 10), ഫിന്‍ലന്‍ഡ് സംവിധായകന്‍ മിക കരിസ്മാക്കിയുടെ വേര്‍പിരിയാന്‍ തീരുമാനിക്കുന്ന ദമ്പതിമാരുടെ കഥ പറയുന്ന 'ദ ഹൌസ് ഓഫ് ബ്രാന്‍ഞ്ചിംഗ് ലൌ', ഇറാഖിലെ യുദ്ധവുമായി ബന്ധപ്പെട്ട കഥ പറയുന്ന ബ്രിട്ടീഷ് സംവിധായകന്‍ കെന്‍ ലോച്ചിന്റെ 'റൂട്ട് ഐറിഷ'് എന്നീ ചിത്രങ്ങള്‍ സര്‍ഗ്ഗാവിഷ്ക്കാരങ്ങളില്‍ എന്നും പ്രേക്ഷകരെ വിസ്മയം കൊള്ളിച്ച പ്രതിഭാശാലികളുടെ ചിത്രങ്ങള്‍ നമുക്ക് തീവ്രമായ ദൃശ്യവിരുന്നാണ്. 

ഇന്ന് ജീവിച്ചിരിക്കുന്ന ചലച്ചിത്രകാരന്മാരില്‍ ഏറ്റവും പ്രായമേറിയ ചലച്ചിത്രകാരനായ പോര്‍ച്ചുഗല്‍ സംവിധായകന്‍ 1908ല്‍ ജനിച്ച മാനുവല്‍ ഡി ഒളിവേരയുടെ അഞ്ചലിക എന്ന ചിത്രവും മേളയിലുണ്ട്. 44 രാജ്യങ്ങളില്‍ നിന്ന് അറുപത്തിയൊന്ന് ചിത്രങ്ങള്‍ ലോക സിനിമാവിഭാഗത്തിലുണ്ട്.

iffk 2010, international film festival kerala, iffk news, world cinema

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.