Friday, December 3, 2010

സഹസ്രവും, കാദര്‍ഭായും ഈവാരം

സുരേഷ് ഗോപിയെ നായകനാക്കി ഡോ. എസ്. ജനാര്‍ദനന്‍ സംവിധാനം ചെയ്യുന്ന 'സഹസ്ര'വും തുളസീദാസിന്റെ 'എഗൈന്‍ കാസര്‍കോട് കാദര്‍ഭായി'യും ഇന്ന് (ഡിസം.3) തീയറ്ററുകളില്‍ എത്തുന്നു. സൂര്യയെ നായകനാക്കി രാം ഗോപാല്‍ വര്‍മ ഒരുക്കിയ 'രക്ത ചരിത്രവും' (തമിഴ്), ഇംഗ്ലീഷ് ത്രീ ഡി ചിത്രം 'നാര്‍നിയ'യും ഈവാരം റിലീസുണ്ട്.

സുരേഷ് ഗോപിയുടെ 'സഹസ്രം' സസ്പെന്‍സ് ത്രില്ലര്‍ ആണ്. മഹാസമുദ്രമെന്ന ചിത്രത്തിനു ശേഷം ഡോ.എസ്. ജനാര്‍ദനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്. ബാല, സന്ധ്യ, സരയൂ, ലക്ഷ്മി ഗോപാലസ്വാമി, ജഗതി ശ്രീകുമാര്‍ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍.

'മിമിക്സ് പരേഡ്' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ മൂന്നാംഭാഗമാണ് 'എഗൈന്‍ കാസര്‍കോട് കാദര്‍ഭായി'. ജഗദീഷ്, ഇന്നസെന്റ്, സുരാജ്, അശോകന്‍, രാധാ വര്‍മ തുടങ്ങിയവരാണ് മുഖ്യ താരങ്ങള്‍.

രാം ഗോപാല്‍ വര്‍മയുടെ 'രക്തചരിത്ര'വും പ്രധാന നഗരങ്ങളിലെല്ലാം റിലീസ് ഉണ്ട്. സൂര്യ, പ്രിയാമണി, വിവേക് ഒബ്റോയി തുടങ്ങിയവര്‍ അഭിനയിക്കുന്നു. ത്രീ ഡി ചിത്രമായ 'ക്രോണിക്ക്ള്‍സ് ഓഫ് നാര്‍ണിയ' തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ എന്നീ നഗരങ്ങളിലാണ് റിലീസുള്ളത്. 

മുന്‍വാരം പുറത്തിറങ്ങിയ രാജസേനന്റെ 'ഒരു സ്മാള്‍ ഫാമിലി' പലേടത്തും ഹോള്‍ഡ് ഓവറായി. ബിജു വട്ടപ്പാറയുടെ 'സ്വന്തം ഭാര്യ സിന്ദാബാദും' പ്രതീക്ഷിച്ച കലക്ഷന്‍ നേടുന്നില്ല. ആദ്യ വാരം നല്ല കലക്ഷന്‍ നേടിയ പൃഥ്വിരാജിന്റെ 'ദി ത്രില്ലറും' ഈ വാരം കലക്ഷന്‍ കുറഞ്ഞിട്ടുണ്ട്. ദിലീപിന്റെ 'കാര്യസ്ഥന്‍' അഞ്ചാംവാരം മോശമില്ലാത്ത കലക്ഷനോടെ പ്രധാന കേന്ദ്രങ്ങളിലുണ്ട്.

അടുത്തവാരം മമ്മൂട്ടിയുടെ 'ബെസ്റ്റ് ആക്ടറാ'ണ് പ്രധാന റിലീസ്. പിന്നാലെ മോഹന്‍ലാല്‍- മേജര്‍ രവി ടീമിന്റെ 'കാണ്ടഹാറും' പുറത്തിറങ്ങും. 




sahasram, again kasargod kadarbhai, suresh gopi, thulasidas, rajasenan, kandahar, best actor, malayalam box office, malayalam latest releases

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.