Friday, September 24, 2010

'എന്തിര'ന് കന്നഡ ബന്ധമോ?



 ഷങ്കര്‍ സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രം 'എന്തിരന്' കന്നഡ  സിനിമയുമായി കഥയില്‍ സാമ്യം. 2002 ല്‍ പുറത്തിറങ്ങിയ ഉപേന്ദ്ര ചിത്രമായ 'ഹോളിവുഡു'മായാണ് ചിത്രത്തിന് സാമ്യമുള്ളതായി പറയുന്നത്.


 കന്നഡ സൂപ്പര്‍ സ്റ്റാര്‍ ഉപേന്ദ്ര തന്നെ കഥയും തിരക്കഥയും എഴുതിയ 'ഹോളിവുഡ്' സംവിധാനം ചെയ്തത് ദിനേഷ് ബാബുവാണ്. ചിത്രത്തില്‍ ഉപേന്ദ്ര മൂന്നുവേഷത്തിലാണ്. 'എന്തിരനി'ല്‍ രജനിയും അങ്ങനെ തന്നെ. 


നായികയുടെ പ്രണയം പിടിച്ചു പറ്റാന്‍ ശാസ്ത്രജ്ഞനായ സുഹൃത്തിന്റെ (അനന്തനാഗ്) സഹായത്തോടെ യന്ത്രമനുഷ്യനെ നിര്‍മിക്കുന്ന സുരേന്ദ്ര എന്ന കഥാപാത്രത്തെയാണ് ഉപേന്ദ്ര ചിത്രത്തില്‍ പ്രധാനമായും അവതരിപ്പിച്ചത്. മനീഷ എന്ന നായിക യെ അവതരിപ്പിച്ചത് ഫെലിസിറ്റി മാസന്‍ എന്ന ആസ്ത്രേലിയന്‍ നടിയായിരുന്നു. സുരേന്ദ്രക്കായി നിര്‍മിക്കുന്ന യു.എസ്. 47 എന്ന യന്ത്ര മനുഷ്യന്റെ വേഷത്തിലും നായകന്‍ തന്നെയാണ്.


 മാനുഷിക വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള ശക്തി കൂടി യന്ത്ര മനുഷ്യനു നല്‍കുമ്പോള്‍ അത് നായികയുമായി പ്രണയത്തിലാകുന്നതായാണ് കഥ. ഏതാണ്ട് സമാന കഥയാണ് എന്തിരനിലും. 


ഏതായാലും റിലീസ് ദിനം അടുക്കുന്തോറും 'എന്തിരനെ' കുറിച്ചുള്ള ആകാംക്ഷ പ്രേക്ഷകരില്‍ ഏറി വരികയാണ്. തിരുവനന്തപുരം നഗരത്തില്‍ മാത്രം 5 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കേരളത്തിലാകെ 100 ലേറെ കേന്ദ്രങ്ങളില്‍ ചിത്രമെത്തും. തമിഴനാട്ടില്‍ മാത്രമല്ല, യു.എസ്, യു.കെ തുടങ്ങിയ മേഖലകളിലും വമ്പന്‍ റിസര്‍വേഷനാണ് ചിത്രത്തിന്. 


enthiran, rajnikanth, aishwarya rai, upendra, upendra film hollywood, felicity mason

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.