Sunday, June 3, 2012

Thiruvambadi thamban Review: തമ്പാന്‍ പ്രതീക്ഷകള്‍ക്കൊപ്പമില്ല

ശിക്കാറിന് ശേഷം എം. പത്മകുമാര്‍ -എസ്. സുരേഷ് ബാബു ടീം ഒരുമിച്ച 'തിരുവമ്പാടി തമ്പാന്‍' ആനപ്രേമത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികാരകഥ പറയുന്നു. ദുര്‍ബലമായ തിരക്കഥയുടെ മേല്‍ പണിത ചിത്രത്തില്‍ ക്ലീഷേകളും ഏറെ. അതുകൊണ്ടു തന്നെ പത്മകുമാറിന്റെ നല്ല ചി്രതങ്ങളുടെ നിരയിലേക്ക് തമ്പാന് ഉയരാനുമാകുന്നില്ല. 

തിരുവമ്പാടി മാത്തന്‍ തരകനും (ജഗതി ശ്രീകുമാര്‍) മകന്‍ തമ്പാന്‍ തരകനും (ജയറാം) ആനപ്രേമികളാണ്. സോന്‍പൂരില്‍ ഗജമേളക്ക് പോയി വരുമ്പോള്‍ മധുരയില്‍ വെച്ച് അവിടുത്തെ പ്രമാണി ശക്തിവേലുമായി (കിഷോര്‍) മാത്തന്‍ കൊമ്പുകോര്‍ക്കുന്നു. ശക്തിവേലിന്റെ പ്രമാണിത്തവും ശക്തിയും അറിയാതെയായിരുന്നു ഈ പ്രതികരണങ്ങള്‍. തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ക്ക് പ്രതികാരം ചെയ്യാന്‍ ശക്തിവേല്‍ രംഗത്തിറങ്ങുന്നതോടെ തമ്പാന്‍ നേരിടാനിറങ്ങുന്നു.


അടക്കവും ഒതുക്കവുമില്ലാത്ത കഥയും തിരക്കഥയും ആവുംവിധം മാന്യമായി കൈകാര്യം ചെയ്തു എന്നതാണ് സംവിധായകന്‍ പത്മകുമാറിന്റെ മേന്‍മ. അതുകൊണ്ടുതന്നെ ചില നല്ല സന്ദര്‍ഭങ്ങള്‍ അവിടെയുമിവിടെയുമായുണ്ട്. അനേകം വട്ടം കണ്ട അച്ഛന്‍ഫ മകന്‍ സൗഹൃദം, പതിവു തമാശകള്‍, പ്രണയിക്കാനൊരു നായിക, പാണ്ടിനാട്ടില്‍ നിന്നുള്ള വില്ലന്‍ തുടങ്ങിയ ചേരുവകള്‍ ഇതിലും ആവശ്യത്തിലധികം. 


മുകളില്‍ പറഞ്ഞ ക്ലീഷേകള്‍ കൂടാതെ ഫോണിലൂടെ മറുവശത്ത് ആരാണെന്നറിയാതെ രഹസ്യം പറഞ്ഞുപോകുന്ന പതിവ് 'വഴിത്തരിവും' ഇതില്‍ ഒന്നിലധികം തവണയുണ്ട്. കഥയില്‍ പലേടത്തും യുക്തിഭ്രദതയുടെ ്രപശ്‌നങ്ങളുണ്ട്. 


ജഗതി ശ്രീകുമാറിന്റെയും നെടുമുടിയുടേയും പ്രകടനം പക്വമാണ്. ജയറാമാകട്ടെ പലതവണ കണ്ട രൂപഭാവങ്ങളിലാണ്. നായിക അഞ്ജലിയായി നടി ഹരിപ്രിയയും വന്നുപോകുന്നു. 
വില്ലന്‍ വേഷത്തില്‍ മലയാളത്തില്‍ ആദ്യമായെത്തിയ തമിഴ് നടന്‍ കിഷോര്‍ തന്റെ വേഷം ഗംഭീരമാക്കിയിട്ടുണ്ട്. 


ഗാനങ്ങളില്‍ ഔേസപ്പച്ചന്റെ 'ആരാണു നീ' കേള്‍ക്കാനിമ്പമുണ്ട്. മോശമില്ലാതെ ഇത് ചി്രതീകരിച്ചിട്ടുമുണ്ട്. മനോജ് പിള്ളയുടെ ക്യാമറയും പല രംഗങ്ങളിലും നിറവ് നല്‍കുന്നുണ്ട്.


കുറച്ചു നല്ല ചിത്രങ്ങള്‍ ചെയ്തിട്ടുള്ള എം. പത്മകുമാറില്‍ നിന്ന് കാര്യമായി എന്തെങ്കിലും  പ്രതീക്ഷിച്ചാണ് തീയറ്ററില്‍ കയറുന്നതെങ്കില്‍ നിരാശരാകും. അതല്ല, എ്രത തവണ കണ്ട രംഗങ്ങളായാലും കുഴപ്പമില്ലെങ്കില്‍ 'തിരുവമ്പാടി തമ്പാന്‍' ഒരു തവണ സഹിക്കാവുന്നതേയുള്ളൂ.

-Cinemajalakam thiruvambadi thamban review, malayalam movie thiruvambadi thamban, jayaram, m. padmakumar, haripriya, sureshbabu, jagathy sreekumar, kishore, malayalam cinema review, cinemajalakam

3 comments:

Fazal said...

അതിനു നമ്മള്‍ അധികം ഒന്നും പ്രതീക്ഷിചില്ലല്ലോ ഭായ്

Rejith said...

oru big budget chithramayi thonnum .pakshe athinulla punch illa. athanu thanbante prashnam

Ramesh Krishna said...

നായിക മാത്രം കാണാന്‍ കൊള്ളാം

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.