Friday, February 17, 2012

ബോളിവുഡിന്റെ വിണ്ണും താണ്ടി ഗൌതംമേനോന്റെ ഏക് ദീവാനാ ധാ..




തമിഴിലിലും തെലുങ്കിലും ഓളം സൃഷ്ടിച്ച ഗൌതം മേനോന്‍ ഒരുക്കിയ പ്രണയകഥ 'വിണ്ണൈത്താണ്ടി വരുവായാ' ഈയാഴ്ച മുതല്‍ ഹിന്ദിയിലും. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 'ഏക് ദീവാനാ ധാ' ഈമാസം 17ന് തീയറ്ററുകളിലെത്തും. പ്രതീക് ബബ്ബാര്‍, ആമി ജാക്സണ്‍ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളാവുന്നത്. 


തമിഴിലെയും തെലുങ്കിലെയും പോലെ ഏ.ആര്‍ റഹ്മാന്‍ തന്നെയാണ് ഹിന്ദിയിലും സംഗീതമൊരുക്കുന്നത്. ഹിന്ദിയിലും നായികാ കഥാപാത്രമായ ജെസി മലയാളിയാണ്. ഇതിനുമുമ്പ് ഗൌതം മേനോന്‍ സംവിധാനം ചെയ്ത ഹിന്ദി ചിത്രം 'രഹ്ന ഹെ തേരെ ദില്‍ മേം' ആണ്. അദ്ദേഹത്തിന്റെ സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രം 'മിന്നലെ'യുടെ റീമേക്കായിരുന്നു അത്. 


കേരളം 'ഏക് ദീവാനാ ധാ'യുടെ പ്രധാന ലൊക്കേഷനുകളില്‍ ഒന്നായിരുന്നു. ആലപ്പുഴയിലെ സൌന്ദര്യം മലയാളചിത്രങ്ങളില്‍ പോലും കാണാത്തവിധം ഒപ്പിയെടുത്തിട്ടുണ്ട്. ബാബു ആന്റണി നായികയുടെ പിതാവിന്റെ വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഏ.ആര്‍ റഹ്മാന്‍ ഒരുക്കിയ ഗാനങ്ങള്‍ ഇതിനകം യുവാക്കളുടെ ഹരമായിട്ടുണ്ട്. 







ekk deewana tha, ekk deewana tha gallery, amy jackson, prateik babbar, gautham vasudev menon, a.r.rahman, hosanna, jessie, prateik-amy, vinnaithandi varuvaya remake, aaromale song

1 comments:

Biju AR said...

ithu potteennanallo kettathu..

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.