Saturday, February 18, 2012

'ഊമക്കുയില്‍ പാടുമ്പോള്‍' തീയറ്ററുകളില്‍





സാമൂഹിക പ്രസക്തിയുള്ള വിഷയവുമായി സിദ്ദിഖ് ചേന്ദമംഗലൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ഊമക്കുയില്‍ പാടുമ്പോള്‍' തീയറ്ററുകളിലെത്തി. വിദ്യാഭ്യാസ സമ്പ്രദായത്തിലെ പ്രശ്നങ്ങളും അത് വിദ്യാര്‍ഥികളില്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ബാലതാരമായി ശ്രദ്ധനേടിയ മാളവികയാണ് റീമ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സെഞ്ച്വറി വിഷ്വല്‍ മീഡിയ നിര്‍മിക്കുന്ന ചിത്രം ശ്രീകൃഷ്ണ ഫിലിംസാണ് റിലീസ് ചെയ്യുന്നത്. 


രക്ഷിതാക്കള്‍ അധ്യാപകരോടും കുട്ടികളോടുമൊന്നിച്ച് കാണേണ്ട സിനിമ എന്ന അവകാശവാദവുമായി പുറത്തിറങ്ങിയ ചിത്രത്തില്‍ ശങ്കര്‍, നിലമ്പൂര്‍ ആയിഷ, സംഗീത തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദ്യ ഘട്ടത്തില്‍ വടക്കന്‍ മേഖലയില്‍ മാത്രമാണ് ചിത്രം റിലീസായിട്ടുള്ളത്. 


ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് കാനേഷ് പുനൂരാണ്. സംഗീതം: എം. ആര്‍ റിസണ്‍. ക്യാമറ: നൌഷാദ് ഷെരീഫ്







oomakkuyil padumpol, oomakkuyil padumbol, sidhique chennamangalur, malavika, shankar, kanesh poonur, m.r.rison, oomakkuyil padumpol gallery, oomakkuyil padumpol released

5 comments:

അഫ്സല്‍ said...

ഇത് പോലെയുള്ള നല്ല ശ്രമങ്ങള്‍ വീണ്ടും വരട്ടെ. കൂടുതല്‍ പേര്‍ ഇതിനു പിന്തുണ നല്‍കട്ടെ എന്ന് ആശംസിക്കുന്നു

Biju AR said...

kooduthal sthalamgalil itharam padangal iranganam. Entha padathinte abhiprayam?

Jiyad Koolimadu said...

കാശു മുതലാവും എന്നെങ്കിലും അഭിപ്രായം പറഞ്ഞ ഒരുപാട് പേരെ മുക്കം അങ്ങാടിയില്‍ നിന്നും കാണാന്‍ പറ്റി.

Syam said...

@jiyad

athuthanne anu padathinte vijayam

SANUJ NUJOOM said...

Congrats Malavika.......
and congrats to the film crew

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.