Wednesday, December 21, 2011

Venicile vyapari review: വെനീസിലെ അഴകൊഴമ്പന്‍ വ്യാപാരം
നര്‍മചിത്രത്തില്‍ കൊലപാതക്കേസ് അന്വേഷണം കൂടി ലയിപ്പിച്ച് തന്റെ സ്ഥിരം ശൈലിയില്‍ നിന്നൊരു മാറ്റത്തിനുള്ള സംവിധായകന്‍ ഷാഫിയുടെ ദയനീയ ശ്രമാണ് 'വെനീസിലെ വ്യാപാരി'. ഒരു ചെയ്ഞ്ച് ആയിക്കോട്ടെ എന്നു കരുതി കഥ നടക്കുന്ന കാലഘട്ടം 1980 കൂടി ആക്കിയിട്ടുമുണ്ട്.


കയര്‍ തൊഴിലാളി നേതാവ് അജയന്റെ (ബിജു മേനോന്‍) കൊലപാതകം രഹസ്യമായി അന്വേഷിക്കാന്‍ എത്തുന്ന കോണ്‍സ്റ്റബിളാണ് പവിത്രന്‍ (മമ്മൂട്ടി). മേലുദ്യോഗസ്ഥനായ വര്‍മ (ജനാര്‍ദനന്‍) ഇതിനായി പവിത്രനെ നിയോഗിക്കുന്നത് തന്നെ മകള്‍ മഹാലക്ഷ്മിക്ക് (പുനം ബജ് വ) അയാളോടുള്ള പ്രണയം അവസാനിപ്പിക്കാനുള്ള വഴി എന്ന നിലയ്ക്കാണ്. 


അന്വേഷണത്തിന് കയര്‍ വ്യാപാരിയായി എത്തുന്ന പവിത്രന്‍ ഒടുവില്‍ വ്യാപാരത്തിന്റെ ലഹരിയില്‍ പോലീസ് ജീവിതം അവസാനിപ്പിച്ച് സ്ഥിരം വ്യാപാരിയാകുന്നു. ഇതിനിടെ അയാളുടെ ജീവിതത്തിലേക്ക് അജയന്റെ സഹോദരി അമ്മു (കാവ്യ)വും ശത്രുക്കളായ ചുങ്കത്തറ കുടുംബവും (വിജയരാഘവനും സംഘവും) ആലി കോയയും സംഘവും (ശ്രീരാമനും സംഘവും) ഒക്കെ കടന്നു വരുന്നതോടെ കഥയുടെ ഗതി മാറുകയാണ്. 


ഷാഫിയുടെ പ്രധാന ഹിറ്റ് ചിത്രങ്ങളുടേതു പോലെ മുഴുനീള കോമഡി എന്റര്‍ടെയ്നര്‍ ഗണത്തില്‍ പെടുത്താനാവില്ല വ്യാപാരിയെ. ആദ്യ പകുതിയില്‍ തമാശച്ചിത്രത്തിന്റെ അച്ചില്‍ വാര്‍ത്തെടുക്കുകയും രണ്ടാംപകുതി ഗൌരവമാകാന്‍ ശ്രമിക്കുകയുമാണിതില്‍. ഈ രണ്ടുതരം ആഖ്യാനത്തിലെ ഇഴച്ചേര്‍ച്ചയില്ലായ്മയാണ് ചിത്രത്തിന്റെ പ്രധാന പാളിച്ച. 
മമ്മൂട്ടിയുടെ പവിത്രന്‍ എന്ന കഥാപാത്രത്തിന്റെ വ്യാപാരി വേഷമാണ് ഇടവേളക്ക് മുമ്പ് കഥ നയിക്കുന്നത്. കച്ചവടം പിടിച്ചെടുക്കാന്‍ പവിത്രന്‍ നടത്തുന്ന ചില ഇടപെടലുകളും, കേട്ടു പഴകിയതെങ്കിലും ഇടയ്ക്കൊക്കെ സലീംകുമാറില്‍നിന്നും സുരാജ് വെഞ്ഞാറമൂടില്‍ നിന്നുമുള്ള നര്‍മങ്ങളും ആശ്വാസമാണ്.  അതല്ലാത്തവ കാലകാലമായി നാം കണ്ടുമടുത്ത കോമഡികളുടെയും എസ്.എം.എസ് തമാശകളുടേയും ബോറന്‍ പുനരാവിഷ്കാരം മാത്രം. 


രണ്ടാംപകുതിയുടെ അവസ്ഥ ദയനീയമാണ്. കച്ചവടത്തിന്റെ ഭ്രമം വിട്ട് വീണ്ടും കൊലയാളിയെ കണ്ടുപിടിക്കാന്‍ പവിത്രനിറങ്ങുന്നതും പിന്നീടുള്ള കഥയൊഴുക്കും വിരസമാണ്. ക്ലൈമാക്സിന്റെ കാര്യം കഷ്ടമാണ്. താഴെക്കിടന്ന തോക്കെടുത്ത് വില്ലന്‍ നായകനെ വെടി വെക്കുന്നു, അദ്ദേഹം കുനിയുന്നു, വില്ലന്റെ അനുയായിക്ക് തന്നെ വെടി കൊള്ളുന്നു. എല്ലാ ശുഭം.


തിരക്കഥയില്‍ സ്ഥിരത നിലനിര്‍ത്താന്‍ ജെയിംസ് ആല്‍ബര്‍ട്ടിന് കഴിഞ്ഞിട്ടില്ല. ആ തിരക്കഥയെ ആസ്വാദ്യമായി അവതരിപ്പിക്കാന്‍ ഷാഫിക്ക് കഴിയാതെ കൂടി വന്നതോടെ കഥ പൂര്‍ണമായി. 


അഭിനയപ്രാധാന്യമൊന്നുമില്ലെങ്കിലും കാവ്യ മാധവനാണ് നായികമാരില്‍ കൂടുതല്‍ സ്ക്രീന്‍ സ്പേസ് ലഭിച്ചിട്ടുള്ളത്. പൂനം ബജ് വക്ക് 'കണ്ണും കണ്ണും' എന്ന ഗാനത്തിലല്ലാതെ പ്രസക്തിയേയില്ല. 
ജഗതി ശ്രീകുമാര്‍, ഗിന്നസ് പക്രു, ഷാജോണ്‍, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തില്‍ ശ്രദ്ധിക്കപ്പെടുന്ന മറ്റ് അഭിനേതാക്കള്‍. കൊല്ലപ്പെടുന്ന അജയന്‍ എന്ന കഥാപാത്രമായി എത്തിയ ബിജു മേനോന് ഒന്നോ രണ്ടോ സീനില്‍ തലകാണിക്കാനേ അവസരമുള്ളൂ. 


ബിജി ബാല്‍ ഒരുക്കിയ ഗാനങ്ങളില്‍ ശ്രദ്ധേയം റീമിക്സായ 'കണ്ണും കണ്ണും' തന്നെയാണ്. പഴയ ഗാനത്തിന്റെ ഭംഗി ചോരാതെ ഗാനം പുനരാവിഷ്കരിച്ചിട്ടുണ്ട്. ചിത്രീകരണവും നന്നായി. എന്നാല്‍ മമ്മൂട്ടിയുടെ ജയന്‍ വേഷം ആകര്‍ഷകമേയല്ലായിരുന്നു. 


കാലഘട്ടത്തെ 30 വര്‍ഷം പിന്നോട്ട് കൊണ്ടുപോകാന്‍ അമച്വര്‍ നാടകങ്ങളെ അനുസ്മരിപ്പിക്കുന്ന വിഗുകളും നീണ്ട കൃഥാവും പാള പോലെ കോളറുള്ള ഷര്‍ട്ടും ഒക്കെ കഥാപാത്രങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. അതേസമയം, നായികമാരുടെ ഹെയര്‍ സ്റ്റൈല്‍ കണ്ടിട്ട് അത്ര പഴക്കം തോന്നിയതുമില്ല. 


ഷാംദത്തിന്റെ ക്യാമറ ആലപ്പുഴയെ മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട്. ചിത്രത്തിന്റെ  ആകര്‍ഷകമായ പോസ്റ്റര്‍ ഡിസൈനുകള്‍ എടുത്തുപറയേണ്ടതാണ്.


ചുരുക്കിപറഞ്ഞാല്‍, 1980 കളിലെ കഥ പറയുന്ന 'വെനീസിലെ വ്യാപാരി' അക്കാലത്തെ സിനിമാ ശൈലിയിലും കഥ പറച്ചിലും തന്നെയാണ് കുടുങ്ങി കിടക്കുന്നത്. അതായത്, പഴയ വീഞ്ഞ് പഴകിയ കുപ്പിയില്‍. കാലം മാറി, ലോക സിനിമയിലും മലയാള സിനിമയിലും ആഖ്യാനശൈലികളില്‍ സമൂല മാറ്റമുണ്ടായി. ആ തിരിച്ചറിവ് ഷാഫിക്കും കൂട്ടര്‍ക്കുമുണ്ടാകട്ടേ എന്ന് പ്രാര്‍ഥിക്കാനല്ലേ നമുക്ക് കഴിയൂ.
venicile vyapari review, venicile vyapari, mammootty, poonam bajwa, kavya madhavan, shafi, james albert, murali films, venicile vyapari gallery, cinemajalakam movie review

7 comments:

Anonymous said...

:) :)

Anonymous said...

ohhh valya manyan... arabikku mosam review koduthathu knode, ithinum mosam review.. njan valya KIDU ane enne kanikkan... onne podey.....

Anonymous said...

arabikku super review kodukkan daivam thamburanu polum pattilla

GGGGGGG said...

arabikkum vyaparikkum nalla review ulla oru site enkilum kanichu tharumo???????????

Anonymous said...

oho... matu situkalil ulla review copy cheyyukaya alle? appo padam onnum kanarilla alle? ayye... koothara site

Deepak said...

sensible review

Gopan said...

anyway, VV is a hit..

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.