Wednesday, December 21, 2011

Oru marubhoomikadha Review: വരണ്ടുണങ്ങിയ മരുഭൂമിക്കഥ
മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിച്ചിട്ടും അല്‍ഭുതങ്ങള്‍ സംഭവിച്ചില്ല. ചിത്രത്തിന്റെ പേരിനെ ന്യായീകരിക്കും വിധം വരണ്ടുണങ്ങിയ കഥയും രംഗങ്ങളുമായി 'ഒരു മരുഭൂമിക്കഥ'(അറബീം ഒട്ടകോം പി. മാധവന്‍ നായരും) പ്രിയന്‍- ലാല്‍ കൂട്ടുകെട്ടിന്റെ മധുരിക്കുന്ന ഓര്‍മകളെകൂടി അലോസരപ്പെടുത്തുന്ന സൃഷ്ടിയായി. 


ജീവിത പ്രാരാബ്ധങ്ങളുമായി ഗള്‍ഫില്‍ ചേക്കേറിയ പി. മാധവന്‍ നായര്‍(മോഹന്‍ലാല്‍), കുടുംബഭാരങ്ങള്‍ ഇറക്കിവെക്കുന്ന തിരക്കിനിടയില്‍ പെണ്ണുകെട്ടാന്‍ പോലും മറന്നുപോയ ആളാണ്. അറബി (ശക്തി കപൂര്‍) യുടെ സ്ഥാപനത്തില്‍ വിശ്വസ്തനായ അക്കൌണ്ടന്റായ ഇയാളുടെ ജീവിതത്തിലേക്ക് മീനാക്ഷി (ലക്ഷ്മി റായ്) എന്ന പെണ്‍കുട്ടി കടന്നുവരുമ്പോള്‍ മനസില്‍ വീണ്ടും പ്രണയം മൊട്ടിടുന്നു. 
മുന്‍കാല സുഹൃത്ത് അബ്ദു കുപ്ളേരിയും ഇതിനിടെ ഇയാളുടെ ജീവിതത്തിലേക്ക് വരുന്നു. പിന്നീടുണ്ടാകുന്ന ചില സംഭവങ്ങള്‍ മാധവനെ മാറ്റി മറിക്കുന്നു. പ്രശ്നങ്ങളെത്തുടര്‍ന്നുള്ള ഭ്രാന്തമായ നെട്ടോട്ടത്തിനിടെ എലിയാന (ഭാവന) എന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതായി നാടകം കളിക്കേണ്ടിയും വരുന്നു മാധവനും അബ്ദുവിനും. ഈ കുരുക്കുകള്‍ എങ്ങനെ ശുഭപര്യവസായിയാകുന്നുവെന്നാണ് 'അറബീം ഒട്ടകോം പി. മാധവന്‍ നായരും ഇന്‍ ഒരു മരുഭൂമിക്കഥ' എന്ന ചിത്രം പറയുന്നത്. 


കോമഡി പശ്ചാത്തലത്തില്‍ പറയുന്ന കഥയാണെങ്കിലും ആ ശ്രമങ്ങള്‍ പലപ്പോഴും ചിരിയേ വരുത്തുന്നില്ല. മരുഭൂമിയില്‍ പെട്ടുപോയി വഴികിട്ടാതെ അലയുന്ന നായകന്‍മാരുടെ അവസ്ഥയും പറ്റുന്ന മണ്ടത്തരങ്ങളുമൊക്കെയാണ് രംഗങ്ങള്‍. ഏതാണ്ട് ആ അവസ്ഥയിലായിരുന്നു ചിത്രം ഒരുക്കിയപ്പോള്‍ സംവിധായകനും തിരക്കഥാകൃത്തായ അഭിലാഷ് നായരുമെന്ന് പലപ്പോഴും പ്രേക്ഷകര്‍ക്ക് തോന്നിപ്പോകും. 


മുഖചേഷ്ടകള്‍ കൊണ്ട് നര്‍മമുണ്ടാക്കുന്ന മോഹന്‍ലാലിനെ മുമ്പ് പലതവണ നാം കണ്ട് രസിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തവണ കോമഡി വരുത്താനായി അദ്ദേഹം മുഖം കൊണ്ട് കാണിക്കുന്ന കോപ്രായം കണ്ടാല്‍ ആ കഷ്ടപ്പാട് ഓര്‍ത്ത് നമ്മള്‍ ചിരിച്ചുപോകും. പലപ്പോഴും ലാല്‍, മുകേഷ് തമാശകളെക്കാള്‍ ചിത്രത്തില്‍ ആശ്വാസമായത് സുരാജ് വെഞ്ഞാറമൂടാണ്.


ഇത്തരമൊരു ചിത്രത്തില്‍ നിന്ന് ലോജിക് പ്രേക്ഷകര്‍ പ്രതീക്ഷിക്കില്ല. ഇതേ ടീം തന്നെ ഒരുക്കിയ ലവലേശം ലോജിക്കില്ലാത്ത ചിത്രങ്ങള്‍ ഇപ്പോള്‍ കണ്ടാലും പ്രേക്ഷകര്‍ ചിരിച്ചു മണ്ണുകപ്പാറുമുണ്ട്. പക്ഷേ പ്രിയന്‍-ലാല്‍-മുകേഷ് ടീമിന് ടൈംമിംഗുള്ള നര്‍മരംഗങ്ങളൊന്നും കാഴ്ചവെക്കാനായില്ലെന്നതാണ് 'മരുഭൂമിക്കഥ'യെ ആദ്യമേ തകര്‍ക്കുന്നത്. ചെകിടത്തടിയും കല്യാണവീട്ടിലെ ആള്‍മാറാട്ടവും തട്ടിക്കൊണ്ടുപോകല്‍ നാടകവും പ്രാരാബ്ധവുമൊക്കെ ആവശ്യാനുസരണമുണ്ടെങ്കിലും ഇവയിലേതെങ്കിലും തീയറ്ററില്‍ ചിരിയുയര്‍ത്തിയതായി ഓര്‍ക്കുന്നില്ല.


ഒരു സാമ്പിള്‍ തമാശ പറയാം: മുകേഷ്: 'ഞാന്‍ സീരിയസാണ്', അപ്പോള്‍ മോഹന്‍ലാല്‍: 'എന്നാപ്പോയി ആശുപത്രിയില്‍ കിടക്കടേയ്..' എങ്ങനുണ്ട്? 


കഥയും രംഗങ്ങളും മോഷ്ടിക്കുന്നെന്ന സ്ഥിരം ആക്ഷേപം ഒഴിവാക്കാനായിരിക്കാം പ്രിയദര്‍ശന്‍ ഈ ചിത്രത്തിന് കഥയും തിരക്കഥയും എഴുതിച്ചിരിക്കുന്നത് അഭിലാഷ് നായരെക്കൊണ്ടാണ്. ഏതെങ്കിലുമൊരു ചിത്രത്തില്‍ നിന്ന് മോഷ്ടിച്ചെന്ന ചീത്തപ്പേര് ഒഴിവാക്കാനും വഴി കണ്ടെത്തിയിട്ടുണ്ട്. 


മാധവന്റെയും മീനാക്ഷിയുടേയും പ്രണയ ട്രാക്ക് സെരന്‍ഡിപിറ്റി (serendipity) എന്ന ചിത്രത്തില്‍ നിന്നാണ്. എലിയാനയുടെ തട്ടിക്കൊണ്ടുപോകലിന് 'പ്രചോദന'മായത് 'എക്സസ് ബാഗേജ്' (excess baggage) എന്ന ചിത്രമാണ്. മൊത്തത്തിലുള്ള കഥാപരിസരവും സംഭവങ്ങളും ക്ലൈമാക്സുമൊക്കെ നത്തിംഗ് ടു ലോസ് (nothing to lose) എന്ന ചിത്രത്തില്‍ നിന്നുമാണ്. 


മൂന്നു ചിത്രങ്ങളിലേയും പ്രസക്തഭാഗങ്ങള്‍ ഒന്നും വിട്ടുപോകാതെ ചേര്‍ക്കേണ്ടിവന്നതിനാല്‍ മൂന്നുമണിക്കൂറോളം ദൈര്‍ഘ്യവുമുണ്ട്. 


നായികമാരായി ലക്ഷ്മി റായിയും ഭാവനയും കഥാപാത്രങ്ങള്‍ക്ക് ആവശ്യമായത് നല്‍കി. ലക്ഷ്മി ഗോപാലസ്വാമി, നെടുമുടി വേണു, രാജു, മാമുക്കോയ, ഇന്നസെന്റ്, രശ്മി ബോബന്‍ തുടങ്ങിയ നിരവധി കഥാപാത്രങ്ങള്‍ ചിത്രത്തില്‍ വന്നുപോകുന്നുമുണ്ട്. 


ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈജിപ്റ്റില്‍ നിന്നുവരെ 'പ്രചോദനം' ഉള്‍ക്കൊണ്ട് എം.ജി ശ്രീകമാര്‍ സംഗീതം നല്‍കിയിട്ടും ശരാശരി നിലവാരത്തില്‍ പോലുമെത്തിയില്ല. പ്രിയന്റെ ഹൈലൈറ്റായ ഗാനചിത്രീകരണത്തിലും ഇതില്‍ മേന്‍മ കാണാനാവില്ല. പശ്ചാത്തല സംഗീതത്തിന്റെ അഭാവം പല രംഗങ്ങളുടെയും വിരസത വര്‍ധിപ്പിക്കുന്നുമുണ്ട്.


ആശ്വാസം നല്‍കുന്ന സാങ്കേതിക വിഭാഗം അഴകപ്പന്റെ ക്യാമറ പകര്‍ത്തിയ മനോഹര ഗള്‍ഫ് ദൃശ്യങ്ങള്‍ മാത്രമാണ്. 


ഒറ്റവാചകത്തില്‍ പറഞ്ഞാല്‍, ഇത്തരംസിനിമകള്‍ക്ക് പതിവായി പരസ്യവാചകത്തില്‍ പറയാറുള്ള  'keep your brains at home' നിര്‍ദേശം പാലിച്ചാലും കണ്ടിരിക്കാന്‍ പാടുപെടുന്ന കലാസൃഷ്ടിയാണ് 'മരുഭൂമിക്കഥ'. വെറുതേ ഒരു മോഹന്‍ലാല്‍ -പ്രിയന്‍ ചിത്രം കണ്ടാല്‍ മതി എന്നുള്ളവര്‍ക്ക് മാത്രം ധൈര്യമായി കയറാവുന്ന ചിത്രം. 


marubhoomi kadha review, arabeem ottakom p. madhavan nairum review, arabiyum ottakavum review, mohanlal-priyadarshan film, mohanlal, lakshmi rai, bhavana, abhilash nair, mukesh, innocent, marubhoomikkadha

26 comments:

Anonymous said...

വെറുതെ എല്ലാം കുറ്റം കണ്ടുപിക്കാന്‍ ശ്രമിക്കേണ്ട...ഇത് കുഴപ്പമില്ലാത്ത പടം തന്നെയാണ്.

jithin said...

ഈ review എഴുതിയ മാന്യ വ്യക്തി അറിയാന്‍ .......... സ്വയം കിടു ആണെന്ന് വരുത്തി തീര്‍ക്കാനുള്ള നിങ്ങളുടെ ശ്രമം കൊള്ളാം.
അറബിയും ഒട്ടകവും എന്നാ സിനിമ പ്രേക്ഷകരെ ചിരിപ്പിക്കുനില്ല എന്ന് പറഞ്ഞ നിങ്ങളെ എന്ത് ചെയ്യണം ............. logic ഒന്നും നോക്കേണ്ട ...അത് സത്യം .......... ഇതില്‍ കോമഡി ഇല്ല എന്ന് പറയരുതേ പ്രിയ സുഹൃത്തേ .................. ഒന്നുകില്‍ നിങ്ങള്‍ ഒരു mammoooty fan ആയിരിക്കും , അല്ലെങ്കില്‍ ഞാന്‍ ആദ്യം പറഞ്ഞ ഗാനത്തില്‍ പെട്ട ആളായിരിക്കും .................
ഓരോ സിനിമയും അതെ സിനിമ വെച്ച് തന്നെ compare ചെയ്യണം........... അല്ലാതെ പ്രിയദര്‍ശന്‍ കോപ്പി അടിച്ചു എന്നൊക്കെ പറഞ്ഞു കൊണ്ടിരുന്നാല്‍ എന്ത് നേട്ടം .............. ഒരു പ്രിയന്‍ സിനിമയില്‍ നിനും എന്ത് പ്രതീക്ഷിക്കാമോ അത് പ്രേക്ഷകര്‍ക്ക്‌ കിട്ടിയിട്ടുണ്ട്.................. മുകേഷ് മോഹന്‍ലാല്‍ ജോഡി നല്ല കോമഡി ആണ് നല്‍കുന്നത്.....................
പാട്ടിന്റെ ദൃശ്യ ഭംഗി അറിയാന്‍ ഔട്ട്‌ ഡോര്‍ ഒന്നും വേണ്ട.......... മനസ്സ് മയക്കി എന്നാ പാട്ട് ഇതു ഭംഗിയായിട്ടാണ് പ്രിയന്‍ എടുത്തത്‌ ...................

നിങ്ങള്‍ കേട്ട ഏക ഡയലോഗ് ആണോ സീരിയസ് ആണെങ്കില്‍ പോയി ആശുപത്രിയില്‍ കിടക്കെടാ എന്നാ ഡയലോഗ് ...........
സാരമില്ല ഒന്ന് കൂടി കണ്ടു നോക്ക് ........... എന്നിട്ട് എല്ലാം മറന്നു ചിരിക്കു ...............

Anonymous said...
This comment has been removed by a blog administrator.
Anonymous said...

@jithi, ithu kandittu chiricha prekshakar ippo chiri niruthunneyilla... onnu pooooodooooooooo........

ajay said...

nothing to loose enna film aadhyam kaanuka... ennit athaano ithaano nalla comedy film ennu manasilaakukka... nothing to loose nalla oru english fil thanneyaanu... bt athil nalla pole comedy kandethan samvidhayakanu kazhinjilla... priyadarshan cpy cat aanennu adheham thanne sammadhichittund.. bt athinum venam kazhiv.... copy adichal maathram pora athu malayali prekshakane thripthipeduthunnathum aavanam... adheham athil vijayichu.... pinne tamil cinemakalil varunna nilavaramillatha comedikal kand kayyadikkukayum vaanolam pukazthukayum cheyyam athu malayalathil vannal chali aanennu parayam... nalla logic...

priyan thanne paranjirunnu ithu jst 4 entertainmentinu vendiyulla film aanennu.... serious films kaanumpole ith kaanaruthennu.... angane nokkiyal thiz film is a good one.....


@admin.. comments idunnath moderate cheyyanam.... mukalil oru suhurth verum vrithiketta reethiyilaanu abuse nadathunnath.... thirich prathikarikkunnilla... pulliye pole tharam thaznavar maathramalla ee website kaanunnathennu aadhyam manasilaakkuka....

ajay said...

pinne film kanan aarum aareyum nirbhandhikkunilla....
frustrated aaya chilaraanu abuse nadathunnath avar maanyamaayi perumaariyillenkil ee website verum manja pathrathinte levelilekk thaazhum... so admin pls moderate that kind of comments....

ajay said...

already 2 cr gross ulla filmine orupaadangu thaazhthikettan nokkaruth....

Sathya said...

WEW !! news paper vaayikkuka enna sheelam aduthu koode poyittillatha oru surhth urakkathil pedichappo undaya nila vili pole meaning illatha oru shabdham atre ee review kanditt thonnunolluu..

1) abt comedy , as mr.ajay said bttr wtch both and cmnt

2) abt copyn , you better go through mr.priyadarshan's article on 18-11-2011 (deshabhimani) first then comment ..

* vaayichum vaalaram vaayikkatheyum valaram...
vaaycihal vaalarum vayichillel valayum..simple thought grow up gentlemen :):)

charu sheni said...

idu entha manja patramano????? idin mods onnum ille??? oru film ne degrade cheyuna kure virthiketta coments onnum mods kanunile????????????

charu sheni said...

pine makkale ningal evede kidanu etra kooviyalum oru chukkum nadakan pokunila AOPM already hit ayi kazinchu

Unknown said...

adipoly padam ethra kalathinu seshaamanu ingane oru comdy kanunnath enikk othri ishtapettu

Unknown said...

da ee post ittavan mamunni fan anu 5 padam pottiyathite vishama theerkkunnathanu pavangal

Anonymous said...

EE Site njan regular ayi visit vcheyyum arunnu... ini niruthi... Enthu koppile review ane ithu.... you asshole.... Chiri undayille? kashtam... Venicile vyapari poi kandu nokke... karanju pokum... avante oru koppile review..... nallu kidu comedy ane.. valya kidu anenne varuthan ano ee review ittathe... nanakkedu thanne... ee site poottipokan chance unde.... ungane ponel

Anonymous said...

Superrrrrrr film AOPMN.... Vyapari poly padam

Anonymous said...

U stink

Anu KPZA said...

Ente Ponno Sharjah Concord Theateril Poyi padam kandu Lalettante " Vamanapuram Bus root" inu shesham athey sreniyil ulpeduthan pattiya padam enna ithu kandappol thonniyee,

AA prithvi Parayunnelum kure okke shery undennu ee padam kandappol MAnasilayi...

Ente abiprayam parayukayanu , Pazhayapole Lalettante facil Bavangal onnum varunnilla, Athu pullide thettu alla aginte problms anu,

Lalettan Enikku oru sujesion undu pls chose a suitable stories..

Mammukkayude karayam pullide picture reviwilum njan paranjittundu ,, Ithrayum paranju ennu karuthy mammootty fan anennu karuthalle, Lalettante pazhaya kala chithrangal ippolum kanunna oral anu


Anooj

SREERAJ VITHURA said...

SHARJAH CONCORD THEATERIL POYA KARYAM NAALALE ARIYIKAN PAVAM LALETANE KUTAM PARAYANDA. VAYASANTE MUKHATH BHAVAM VARUMO ENNARIYAN THANMATHRAYUM BHRAMARAVUM PRANAYAVUM OKKE ONNOODI KANDU NOK SUHURTHE. AARENDOKE PARANJALUM PADATHINU IPPOZHUM NALLA COLLECTION UND.

Rajeev Nair said...

To the author of the review: I feel very sorry for you!

Anonymous said...

You Asshole... review idan ariyillenkil irangi podo

Anonymous said...

aalmarattam,kilukkam nandini thamburati,kalyana veedu..oohikkavunnathe ullu..nothing to lose..for mohanlal..already lost everything

Anonymous said...

nalla OOOOOOOO***** iya review

Anonymous said...

Mannunnikalude oro kashtapadukal..........

Anonymous said...

pavangal..kure kashtepettu

Anonymous said...

enikkisthapettu
http://bloggersworld.forumotion.in/

Anonymous said...

mohan lal proved an ass hole again

Anonymous said...

GOOD REVIEWS.. NOT ONLY AOPM, ALL THE MOVIES.. NOW ONWARDS I'L CHECK OUT THIS BLOG BEFORE GOING FOR A MOVIE...

EE BLOGINE KUTTAM PARAANJAVAR DAYAVAYI THEATRES ONU CHECK CHEYUKA.. EE SITIL NALLATH ENU PARANJIRIKUNA CINEMAKAL MATHRAMANU THEATRUKULIL MANYAMAYI ODUNATH... GROSSUM NETUMALA THEATRIL SUSTAIN CHEYAN PATUNA CINEMAKALEYA INATHE KALATH HIT ENU PARAYAN PATU..

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.