Sunday, December 4, 2011

ദേവാനന്ദിന് വിട




ബോളിവുഡ് സിനിമയുടെ നിത്യഹരിത നായകന്‍ ദേവാനന്ദ് (89) അന്തരിച്ചു. ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് ലണ്ടനിലായിരുന്നു അന്ത്യം. സംസ്കാരവും അവിടെ നടക്കും.


1946ല്‍ 'ഹം ഏക് ഹെ'യിലൂടെ സിനിമാരംഗത്തെത്തിയ ദേവ്, 1947 'സിദ്ദി' റിലീസ് ചെയ്യുമ്പോള്‍ സൂപ്പര്‍താരമായിരുന്നു. പേയിംഗ് ഗസ്റ്റ്, ബാസി, ജുവല്‍ തീഫ്, സി.ഐ.ഡി, ജോണി 
മരാ നാം, അമീര്‍ ഗരീബ്, വാറണ്ട്, ഹരേ രാമ ഹരേ കൃഷ്ണ, ദേസ് പര്‍ദേസ് തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. 


സിനിമാമേഖലക്ക് നല്‍കിയ സേവനങ്ങള്‍ പരിഗണിച്ച് 2001ല്‍ പത്മഭൂഷണും 2002ല്‍ ദാദാ സാഹേബ് ഫാല്‍കേ അവാര്‍ഡും നല്‍കി അദ്ദേഹത്തെ രാഷ്ട്രം ആദരിച്ചു. 1949ല്‍ അദ്ദേഹം സ്ഥാപിച്ച നവകേതന്‍ ഇന്റര്‍നാഷനല്‍ ഫിലിംസ് 35ലേറെ ചിത്രങ്ങള്‍ നിര്‍മിച്ചു.


1958ല്‍ കാലാപാനിയിലെയും 1966ല്‍ ഗൈഡിലെയും അഭിനയത്തിന് ദേവിന് ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1966ല്‍ ഇന്ത്യയില്‍ നിന്ന് അവാര്‍ഡിലേക്ക് മല്‍സരിച്ച ഏക ചിത്രംകൂടിയായിരുന്നു ഗൈഡ്.


1993ല്‍ ഫിലിംഫെയര്‍ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ്, 1996ല്‍ സ്ക്രീന്‍ വീഡിയോകോണ്‍ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് എന്നിവയും ലഭിച്ചു. ഈവര്‍ഷം പുറത്തിറങ്ങിയ ചാര്‍ജ്ഷീറ്റ് എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.


ഇപ്പോള്‍ 'സോംഗ് ഓഫ് ലൈഫ്' എന്ന ഇന്തോ -അമേരിക്കന്‍ സംരംഭത്തില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചുവരികയായിരുന്നു.


ഇപ്പോള്‍ പാകിസ്താനിലുള്ള പഞ്ചാബ് പ്രവിശ്യയിലെ ഗുര്‍ദാസില്‍പൂരില്‍ 1923 സെപ്റ്റംബര്‍ 26ല്‍ ജനിച്ച ദേവ്സാബിന്റെ യഥാര്‍ഥ പേര് ധരംദേവ് പിഷോരിമാല്‍ ആനന്ദ് എന്നാണ്. ലാഹോര്‍ ഗവ. ലോ കോളജില്‍ നിന്നാണ് അദ്ദേഹം ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ബിരുദം നേടിയത്. 


ദേവാനന്ദിന്റെ സഹോരങ്ങളായ ചേതന്‍ ആനന്ദും വിജയ് ആനന്ദും സിനിമാ സംവിധായകരാണ്. സഹോദരി ഷീല്‍ കാന്ത് കപൂറിന്റെ മകനാണ് സംവിധായകനായ ശേഖര്‍ കപൂര്‍. കല്‍പനാ കാര്‍ത്തികാണ് ദേവാനന്ദിന്റെ ഭാര്യ. രണ്ടു മക്കളുണ്ട്.

devanand- an old photo
devanand, devanand passed away, devsaab, guide, padmabhooshan devanand dies

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.