Sunday, December 4, 2011

IFFI: രജതമയൂരം 'ആദാമിന്റെ മകന്‍ അബുവി'ന്



ഗോവയില്‍ സമാപിച്ച 42 ാമത് ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ മല്‍സരവിഭാഗത്തില്‍ 'ആദാമിന്റെ മകന്‍ അബു' രജതമയൂരം സ്വന്തമാക്കി. 15 ലക്ഷം രൂപയും ശില്‍പവും അടങ്ങുന്ന അവാര്‍ഡ് സംവിധായകന്‍ സലീം അഹമദ് ഏറ്റുവാങ്ങി. 2000 ല്‍ ജയരാജിന്റെ 'കരുണ'ത്തിന് ലഭിച്ചതിന് ശേഷം ഇപ്പോഴാണ് ഒരു മലയാള ചിത്രത്തിന് ഈ പുരസ്കാരം ലഭിക്കുന്നത്.


മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂരം ലഭിച്ചത് കൊളംബിയന്‍ ചിത്രമായ 'പോര്‍ഫിരിയോ'ക്കാണ്. 


മേളയുടെ സമാപന സമ്മേളനത്തിലാണ് ജൂറി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. 


ഇസ്രായേല്‍ ചിത്രമായ റിസ്റ്റോറേഷനിലെ അഭിനയത്തിന് സസേകണ്‍ കബോയെ മികച്ച നടനായും റഷ്യന്‍ ചിത്രമായ എലീനയിലെ അഭിനയത്തിന് നടേ മര്‍ക്കിനക്ക് മികച്ച നടിയായും തെരഞ്ഞെടുത്തു.

iffi, adaminte makan abu, iffi rajatha mayooram for abu, salim ahamed, 42nd iffi awards, salim kumar

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.