കാവ്യാ മാധവന് ഗള്‍ഫില്‍ വീട്ടുജോലിക്കാരിയായ അശ്വതി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഗദ്ദാമ' ഫെബ്രുവരി നാലിന് റിലീസ് ചെയ്യുന്നു. കമലാണ് സംവിധാനം.
ഗള്‍ഫ് രാജ്യങ്ങളില്‍ ആയമാരായും വീട്ടുവേലക്കാരായും എത്തുന്ന സ്ത്രീകള്‍ നേരിടുന്ന ദുരിതങ്ങളാണ് 'ഗദ്ദാമ'യിലൂടെ കമല്‍ പറയുന്നത്. വള്ളുവനാടന്‍ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന അശ്വതി എന്ന പെണ്‍കുട്ടി കുടുംബത്തിന്റെ നിലനില്‍പ്പ് അപകടത്തിലാവുന്ന സമയത്താണ് സൌദി അറേബ്യയില്‍ വീട്ടുവേലക്കാരിയായി എത്തുന്നത്. ജോലിക്കിടയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളും പീഡനങ്ങളും സഹിക്കാനാകാതെ നാട്ടിലേക്ക് രക്ഷപ്പെടാന്‍ വെമ്പുന്ന അവസ്ഥയിലാകുകയാണവള്. ഒടുവില്‍ പാസ്പോര്‍ട്ടും വിസയുമൊന്നും കൈയില്‍ കിട്ടിയില്ലെങ്കിലും രക്ഷപ്പെടാന്‍ അറബിയുടെ വീട്ടില്‍ നിന്ന് ഇറങ്ങിയോടുകയാണവള്....
കെ.യു ഇക്ബാല്‍ എഴുതിയ 'ഗദ്ദാമ' എന്ന ഫീച്ചറിനെ അടിസ്ഥാനമാക്കി കമലും കെ.ഗിരീഷ് കുമാറും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ശ്രീനിവാസന് ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബിജു മേനോന്, സുരാജ് വെഞ്ഞാറമൂട്, ജാഫര്‍ ഇടുക്കി, മുരളി ഗോപി, നിയാസ്, കെ.പി.എ.സി ലളിത എന്നിവര്‍ക്കൊപ്പം പത്തോളം അറബ് നടീനടന്മാരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ദുബായ്, ഫുജൈറ എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിംഗ്.
ഛായാഗ്രഹണം: മനോജ് പിള്ള. ചിത്രസംയോജനം: കെ. രാജഗോപാല്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്: ഷഫീര്‍ സേട്ട്, ഗാന രചന: റഫീക് അഹമ്മദ്, സംഗീതം: ബെന്നറ്റ് വീറ്റ്രാഗ്.
അനിത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി.വി പ്രദീപാണ് ചിത്രം നിര്‍മിക്കുന്നത്. മുരളി ഫിലിംസ് ചിത്രം തീയറ്ററുകളിലെത്തിക്കും.
gaddama picture gallery
(click image to enlarge)
gaddama, gaddama gallery, kavya madhavan, kavya madhavan picture gallery, kavya madhavan stills, kamal, biju menon, sreenivasan
1 comments:
much expected one from Kamal...
Post a Comment