Monday, September 13, 2010

ഗായിക സ്വര്‍ണലത അന്തരിച്ചു



 ഏഴു ഭാഷകളിലായി 6000ത്തോളം ഗാനങ്ങള്‍ പാടിയ പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക സ്വര്‍ണലത (37) അന്തരിച്ചു. പാലക്കാട് സ്വദേശിനിയായ സ്വര്‍ണലത ഞായറാഴ്ച രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യശ്വാസം വലിച്ചത്. ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി ചികില്‍സയിലായിരുന്നു. 


ദേശീയ അവാര്‍ഡ്, തമിഴ്നാട് സംസ്ഥാന അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുള്ള സ്വര്‍ണലത, 'നീതിക്കു ദണ്ഡനൈ' എന്ന ചിത്രത്തില്‍ എം.എസ് വിശ്വനാഥന്റെ സംഗീതത്തില്‍ 'ചിന്ന ചിറുകിളിയേ' എന്ന ഗാനമാലപിച്ചാണ് ചലച്ചിത്ര സംഗീത രംഗത്തേക്ക് കടന്നുവന്നത്.


 മൂന്നുവയസുമുതല്‍ കര്‍ണാടക സംഗീതം അഭ്യസിച്ച സ്വര്‍ണലതക്ക് 'ക്ഷത്രിയന്‍' എന്ന സിനിമയില്‍ 'മലൈയില്‍ യാരോ മനതോടു പേശ' എന്ന ഗാനമാണ് ബ്രേക്ക് നല്‍കിയത്. 'കറുതതമ്മ' എന്ന ചിത്രത്തിലെ 'പോരാളേ പൊന്നുത്തായി' എന്ന ഗാനത്തിനാണ് 1995ല്‍ ദേശീയ അവാര്‍ഡ് ലഭിച്ചത്. 'ചിന്നത്തമ്പി'യിലെ 'പൂവോമാ ഊര്‍ക്കോലം' എന്ന ഗാനത്തിന് തമിഴ്നാട് സംസ്ഥാന അവാര്‍ഡും ലഭിച്ചു. 1994ല്‍ തമിഴ്നാട് സര്‍ക്കാറിന്റെ കലൈമാമണി പുരസ്കാരം ലഭിച്ചു.

തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി, ബംഗാളി, ബഡഗ ഭാഷകളില്‍ പാടിയിട്ടുണ്ട്. 'ധര്‍മദുരൈ'യിലെ 'മാസി മാസം', ക്യാപ്റ്റന്‍ പ്രഭാകറി'ലെ 'ആട്ടമാ തേരോട്ടമാ', 'കാതലനി'ലെ 'മുക്കാലാ മുക്കാബലാ', 'അലൈപായുതേ'യിലെ 'എവനോ ഒരുവന്‍', ബോംബെയിലെ 'കുച്ചി കുച്ചി രാക്കമ്മാ', ദളപതിയിലെ 'രാക്കമ്മാ കയ്യെത്തട്ട്', ജെന്റില്‍മാനിലെ 'ഉസിലാംപെട്ടി പെണ്‍കുട്ടി', ഇന്ത്യനിലെ 'അക്കഡാ നനാക്ക' തുടങ്ങിയവ സ്വര്‍ണലത ആലപിച്ച ശ്രദ്ധേയ ഗാനങ്ങളാണ്. 


മലയാളത്തില്‍ ആയിരം ചിറകുള്ള മോഹം, സാദരം, തച്ചോളി വര്‍ഗീസ് ചേകവര്‍, വര്‍ണപകിട്ട്, ഹൈവേ, രാവണപ്രഭു, മംഗല്യസൂത്രം, മിന്നാംമിനുങ്ങിനും മിന്നുകെട്ട്, ഇന്‍ഡിപെന്‍ഡന്‍സ്, തെങ്കാശിപ്പട്ടണം തുടങ്ങി നിരവധി ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്. 


പാലക്കാട് ചിറ്റൂര്‍ അത്തിക്കോട് കിഴക്കേപ്പാറ ചോയന്‍ വീട്ടില്‍ കെ.പി ചേറുക്കുട്ടിയുടേയും കല്യാണിയുടെയും മകളാണ് സ്വര്‍ണലത. 


tags: swarnalatha, singer swarnalatha, swarnalatha died

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.