Monday, February 13, 2012

മുല്ലപ്പെരിയാര്‍ ആശങ്കകളുമായി 'മഴ വരുന്ന നേരം'





 മുല്ലപ്പെരിയാര്‍ ഡാം ഉയര്‍ത്തുന്ന ആശങ്കകളുടെ നേര്‍ക്കാഴ്ചയായി വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച 'മഴ വരുന്ന നേരം' എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.ഭൂമിക്കും ജീവനും ഭീഷണിയുടെ  കരിനിഴലുകള്‍ വീണിട്ടും കണ്ണു തുറക്കാത്ത ഭരണകര്‍ത്താകള്‍ക്കുള്ള മറുപടികൂടിയാകുന്നു ചിത്രം. ഡാം തകരുമെന്ന്  ഭീഷണി പരക്കുന്ന സാഹചര്യത്തില്‍ പരിസരവാസികള്‍ സുരക്ഷിതസ്ഥാനത്തേക്ക് പാലായനം ചെയ്യുന്നതും അതോടൊപ്പം പോകാനൊരു ഇടമില്ലാതെ നില്‍ക്കുന്നവരുടെ വിഷമങ്ങള്‍കൂടി ചിത്രം പങ്കു വെയ്ക്കുന്നു.


രേവതിയും ബഷീറും അയല്‍ക്കാരായിരുന്നു.അവര്‍ക്കിടയിലെ സൗഹൃദത്തിന് വിള്ളലേല്‍പ്പിച്ചുകൊണ്ട് ബഷീറും കുടുംബവും അവിടെ നിന്നും പോകുന്നു. അവര്‍ നട്ട റോസില്‍ വിരിഞ്ഞ ആദ്യത്തെ പൂവും മയില്‍പ്പീലി തുണ്ടും ബാക്കിയാകുന്നു.  ഭീഷണിയായി മഴ വീണ്ടുമെത്തുമ്പോള്‍ പോകാനൊരു ഇടമില്ലാതെ അമ്മയുടെ തണലിലേക്ക് രേവതി പോകുന്നു. അവിടെ 10 മിനിട്ട് ദൈര്‍ഘ്യമുള്ള സിനിമ അവസാനിക്കുന്നു.


കൊല്ലം ജില്ലയിലെ വിദ്യാര്‍ത്ഥി കൂട്ടായ്മയായ 'ട്രയല്‍ ഫിലിം ക്രൗഡി'ന്റെ ബാനറില്‍ നിര്‍മ്മിച്ച 'മഴ വരുന്ന നേരം' തിരക്കഥയെഴുതി സംവിധാനം നിര്‍വഹിച്ചത് കരുനാഗപ്പള്ളി അമൃത വിശ്വവിദ്യാപീഠത്തിലെ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ എല്‍.റ്റി. മറാട്ട് ആണ്.ശബരിനാഥ്,റോഷന്‍ അലക്‌സ് ജേക്കബ് എന്നിവര്‍ ചേര്‍ന്ന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു.എഡിറ്റിങ്ങ് ഹിമേഷ് പാലോട്.ആതിര എസ്.കുമാര്‍,ഹരിരാമന്‍ കെ.ജെ,സ്മിതാ ബാബു എന്നിവര്‍ അഭിനയിച്ചിരിക്കുന്നു.


സ്‌കൂള്‍ ബാര്‍, ഫെയ്‌സ്, മൊമെന്റ്‌സ്, ഡിലിറ്റ്, സിനിമാക്കഥപോലെ എന്നിവയാണ് സംവിധായകന്റെ മറ്റ് ചിത്രങ്ങള്‍.


youtube link for short film mazha varunna neram
mazha varunna neram, mullaperiyar, malayalam short film mazha varunna neram, l.t. maratt, trial film crowd, malayalam short film news



0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.