Sunday, July 3, 2011

ആമി ജാക്സന്‍ ദിലീപിന്റെ നായിക?



'മദിരാശിപ്പട്ടണ'ത്തിലൂടെ പ്രശസ്തയായ ബ്രിട്ടീഷ് മോഡലും നടിയുമായ ആമി ജാക്സന്‍ മലയാളത്തിലെത്തുന്നതായി വാര്‍ത്ത. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന 'സ്പാനിഷ് മസാല' എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി ആമി എത്തുമെന്നാണ് സൂചന.

സ്പാനിഷ് പെണ്‍കുട്ടിയും മലയാളി യുവാവും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ കഥ. ബെന്നി പി നായരമ്പലമാണ് തിരക്കഥ ഒരുക്കുന്നത്. തമിഴിലെ 'മദിരാശിപ്പട്ടണ'മെന്ന ചിത്രത്തില്‍ ആര്യയുടെ നായികയായ ബ്രിട്ടീഷുകാരിയായി അഭിനയിച്ചാണ് ആമി ഇന്ത്യന്‍ സിനിമയിലെത്തുന്നത്. 'വിണ്ണൈത്താണ്ടി വരുവായ'യുടെ ഹിന്ദി പതിപ്പിലും ആമിയാണ് നായിക. 

amy jackson, spanish masala, amy jackson in malayalam movie, lal jose, dileep, benny p nayarambalam

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.