Tuesday, August 1, 2023

യുവതാരങ്ങൾക്കും മുതിർന്ന താരങ്ങളും പ്രാധാന്യവുമായി 'അനക്ക് എന്തിന്റെ കേടാ' ആഗസ്റ്റ് നാലിന് തീയറ്ററുകളിൽ



സാമൂഹ്യപ്രാധാന്യമുള്ള കഥയുമായി എത്തുന്ന ഷമീർ ഭരതന്നൂരിന്റെ 'അനക്ക് എന്തിന്റെ കേടാ' സിനിമ ഒരുക്കിരിക്കുന്നത് യുവതയ്ക്കും മുതിർന്ന താരങ്ങൾക്കും ഒരേതരത്തിൽ പ്രാമുഖ്യം നൽകി. മുസ്ലിം സമുദായത്തിലെ ജാതിവിവേചനവും വിലക്കുകളും ആദ്യമായി വിഷയമാക്കുന്ന ചിത്രം എന്ന നിലയിൽ 'അനക്ക് എന്തിന്റെ കേടാ' ഇതിനകം ചർച്ചയായിട്ടുണ്ട്. ചിത്രം ആഗസ്റ്റ് നാലിന് റിലീസാകും. 



യുവനടൻ അഖിൽ പ്രഭാകർ സൽമാൻ എന്ന നായകകഥാപാത്രമായി എത്തുന്നു. ഷാഹിനയെന്ന നായികയാകുന്നത് സ്നേഹ അജിത്താണ്. ദിവ്യ എന്ന നായികയെ അവതരിപ്പിക്കുന്നത് വീണാ നായരാണ്.



ഇവർക്കൊപ്പം കൈലാഷ് എത്തുന്നത് സജീവൻ എന്ന കഥാപാത്രമായാണ്. മുതിർന്ന സ്വഭാവ നടൻമാരുടെ നീണ്ട നിര തന്നെ ചിത്രത്തിന്റെ നെടുംതൂണായുണ്ട്. അലി ഉസ്താദ് എന്ന കഥാപാത്രമായി സായ് കുമാർ എത്തുമ്പോൾ  സെയ്തലവി എന്ന വേഷത്തിലാണ് സുധീർ കരമന, മനോജ് ശേഖർ എന്ന വേഷത്തിൽ മധുപാലും മെമ്പർ വിജയനായി വിജയകുമാറുമുണ്ട്. 




കൃഷ്ണൻ നായരെന്ന കഥാപാത്രമായി ശിവജി ഗുരുവായൂരും ദാവൂദ് ഹാജിയായി കലാഭവൻ നിയാസും ബ്രോക്കർ ഷാജിയായി നസീർ സംക്രാന്തിയും വെള്ളിത്തിരയിലെത്തും. കുളപ്പുള്ളി ലീല അവതരിപ്പിക്കുന്നത് ലളിതേച്ചി എന്ന കഥാപാത്രവും, സന്തോഷ് കുറുപ്പ് അവതരിപ്പിക്കുന്നത് ബഷീർ എന്ന കഥാപാത്രവും മനീഷ അവതരിപ്പിക്കുന്നത് സൈക്കോ സരള എന്ന കഥാപാത്രവുമാണ്.



ലെനിൻ രാജേന്ദ്രന്റെ മകൻ ഗൗതം ലെനിൻ രാജേന്ദ്രനാണ് ഛായാഗ്രഹണം. സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് പണ്ഡിറ്റ് രമേശ് നാരായൺ, നഫ്ല സജീദ്-യാസിർ അഷറഫ് എന്നിവരാണ്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ മകൻ ദീപാങ്കുരൻ കൈതപ്രമാണ് പശ്ചാത്തല സംഗീതം. ഗാനരചന: വിനോദ് വൈശാഖി, എ.കെ. നിസാം, ഷമീർ ഭരതന്നൂർ.








anakkenthintekeda,


0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.