Tuesday, August 1, 2023

50 ലേറെ ലൊക്കേഷനുകളിൽ ചിത്രീകരിച്ച് 'അനക്ക് എന്തിന്റെ കേടാ'; റിലീസ് ആഗസ്റ്റ് നാലിന്

 


ബി.എം.സി ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് നിർമ്മിച്ച് മാധ്യമപ്രവർത്തകൻ ഷമീർ ഭരതന്നൂർ സംവിധാനം ചെയ്യുന്ന 'അനക്ക് എന്തിന്റെ കേടാ' ചിത്രീകരികരിച്ചത് 50 ലേറെ ലൊക്കേഷനുകളിൽ. ആഗസ്റ്റ് നാലിനാണ് ചിത്രം റിലീസാകുന്നത്. കോഴിക്കോട് ജില്ലയിലായിരുന്നു പ്രധാന ലൊക്കേഷനുകളെല്ലാം. കോഴിക്കോട് നഗരത്തിന്റെ പ്രധാനഭാഗങ്ങളായ മാനാഞ്ചിറ, ബീച്ച്, മറ്റു നഗരമേഖലകൾ, മുക്കം, ചാത്തമംഗലം, നായർകുഴി, കൂളിമാട്, പാഴൂർ, ചേന്നമംഗളൂർ, മിനി പഞ്ചാബ് പള്ളി, കൊടിയത്തൂർ, ചൂലൂർ അമ്പലം, തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പ്രധാന ലൊക്കേഷനുകൾ.


അഖിൽ പ്രഭാകർ നായകവേഷത്തിലെത്തുന്ന ചിത്രത്തിൽ സ്നേഹ അജിത്ത്, വീണ എന്നിവരാണ് നായികമാർ.



വളരെ പ്രസക്തമായതും ചർച്ചയാകുന്നതുമായ സാമൂഹ്യപ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. റിയലിസ്റ്റിക്കായി കഥ പറയുന്നതുകൊണ്ടു തന്നെ, ഒരിഞ്ചുപോലും സെറ്റ് നിർമിക്കാതെ യാഥാർഥ്യത്തോടു ചേർന്നുനിൽക്കുംവിധമുള്ള പ്രദേശങ്ങളാണ് ലൊക്കേഷനുകളായി തിരഞ്ഞെടുത്തിട്ടുള്ളത്.  



നാല് ഗാനങ്ങളും നൃത്തവും സംഘട്ടനരംഗങ്ങളും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗാനങ്ങൾ ഇതിനകം ഹിറ്റാണ്. 



സുധീർ കരമന, സായ്കുമാർ, മധുപാൽ, ബിന്ദുപണിക്കർ, വിജയകുമാർ, കൈലാഷ്, ശിവജി ഗുരുവായൂർ, കലാഭവൻ നിയാസ്, റിയാസ് നെടുമങ്ങാട്, കുളപ്പുള്ളി ലീല, ബന്ന ചേന്നമംഗലൂർ, മനീഷ, സന്തോഷ് കുറുപ്പ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലുണ്ട്.



anakk enthinte keda, shameer bharathannoor, kailash, akhil prabhakaran, sneha ajith, sai kumar

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.