Wednesday, July 19, 2023

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2022: പ്രഖ്യാപനം 21 ന്


2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ജൂലൈ 21 ന് വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. പ്രശസ്ത ബംഗാളി സംവിധായകനും തിരക്കഥാകൃത്തും നടനുമായ ഗൗതംഘോഷ്‌ ചെയർമാനായ ജൂറിയാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് അവാർഡ് പ്രഖ്യാപിക്കുക.

ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ നൻപകൽ നേരത്ത് മയക്കം, കുഞ്ചാക്കോ ബോബൻ നായകനായ ന്നാ താൻ കേസ് കൊട്, തരുൺ മൂർത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക, മമ്മൂട്ടിയുടെ പുഴു, അപ്പൻ തുടങ്ങിയ ചിത്രങ്ങളാണ് അവസാന ഘട്ടത്തിൽ അവാർഡ് പ്രതീക്ഷിക്കുന്ന മത്സരത്തിലുള്ളതെന്നാണ് സൂചന.

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.