Friday, July 21, 2023

സംസ്ഥാന ചലച്ചിത്ര അവാർഡ്: മമ്മൂട്ടി നടൻ, വിൻസി നടി, നൻപകൽ നേരത്ത് മയക്കം മികച്ച സിനിമ

* മഹേഷ് നാരായണൻ മികച്ച സംവിധായകൻ, കുഞ്ചാക്കോ ബോബനും അലൻസിയർക്കും പ്രത്യേക പരാമർശം




2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'നൻപകൽ നേരത്ത് മയക്ക'മാണ് മികച്ച ചിത്രം. ഇതേ ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തു. 'രേഖ'യിലെ പ്രകടനത്തിന് വിൻസി അലോഷ്യസിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം. 'അറിയിപ്പ്' സംവിധാനം ചെയ്ത മഹേഷ് നാരായണനാണ് മികച്ച സംവിധായകൻ.

മികച്ച തിരക്കഥാകൃത്ത് രതീഷ്‌ ബാലകൃഷ്ണൻ പൊതുവാൾ, ചിത്രം 'ന്നാ താൻ കേസ് കൊട്'.

'അപ്പൻ ' സിനിമയിലെ പ്രകടനത്തിന് അലൻസിയർ ലെ ലോപ്പസിനും 'ന്നാ താൻ കേസ് കൊട് ' എന്ന ചിത്രത്തിന് കുഞ്ചാക്കോ ബോബനും പ്രത്യേക ജൂറി പരാമർശം ലഭിച്ചു. ബിശ്വജിത്ത് എസ്, രാരിഷ്‌ എന്നിവർക്ക് യഥാക്രമം ഇലവരമ്പ്‌, വേട്ടപ്പട്ടികളും ഓട്ടക്കാരും എന്നീ ചിത്രങ്ങൾക്ക് പ്രത്യേക ജൂറി പരാമർശം ലഭിച്ചു.

സ്ത്രീ / ട്രാൻസ് ജൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ് ശ്രുതി ശരണ്യം നേടി. ചിത്രം : ബി 32 മുതൽ 44 വരെ.

മറ്റു പുരസ്‌കാരങ്ങൾ


രണ്ടാമത്തെ ചിത്രം : അടിത്തട്ട്
ജനപ്രിയ ചിത്രം : ന്നാ താൻ കേസ് കൊട്
കുട്ടികളുടെ ചിത്രം : പല്ലൊട്ടി 90 's കിഡ്സ്
മികച്ച നവാഗത സംവിധായകൻ : ഷാഹി കബീർ ( ഇലവീഴാപൂഞ്ചിറ )
കഥാകൃത്ത് : കമൽ കെ.എം ( പട )
സ്വഭാവ നടി : ദേവി വർമ (സൗദി വെള്ളക്ക)
സ്വഭാവ നടൻ : പി പി കുഞ്ഞികൃഷ്ണൻ (ന്നാ താൻ കേസ് കൊട്)
ബാലതാരം : തന്മയ സോൾ എ. ( വഴക്ക് )
ബാലതാരം : മാസ്റ്റർ ഡാവിഞ്ചി ( പല്ലൊട്ടി 90 's കിഡ്സ് )
അവലംബിത തിരക്കഥ : രാജേഷ് കുമാർ R (ഒരു തെക്കൻ തല്ലു കേസ്)
ഛായാഗ്രാഹകൻ : മനേഷ് മാധവൻ (ഇലവീഴാ പൂഞ്ചിറ), ചന്ദ്രു സെൽവരാജ് (വഴക്ക് )
ഗാനരചയിതാവ് : റഫീക്ക് അഹമ്മദ്.
സംഗീത സംവിധായകൻ : എം. ജയചന്ദ്രൻ (പത്തൊൻപതാം നൂറ്റാണ്ട് , ആയിഷ എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്ക്)
പശ്ചാത്തല സംഗീതം : ഡോൺ വിൻസെന്റ് ( ന്നാ താൻ കേസ് കൊട്)
പിന്നണി ഗായിക : മൃദുല വാര്യർ (പത്തൊൻപതാം നൂറ്റാണ്ട്)
പിന്നണി ഗായകൻ : കപില്‍ കപിലൻ (പല്ലൊട്ടി 90സ് കിഡ്സ്).
ചിത്ര സംയോജകൻ : നിഷാദ് യൂസഫ് ( തല്ലുമാല )
നൃത്ത സംവിധാനം : ഷോബി പോൾ രാജ് (തല്ലുമാല)
ശബ്ദമിശ്രണം : വിപിൻ നായർ ( ന്നാ താൻ കേസ് കൊട്)
ശബ്ദ രൂപ കൽപന : അജയൻ അടാട്ട് ( ഇലവീഴാ പൂഞ്ചിറ)

രചനവിഭാഗം:
മികച്ച ചലച്ചിത്രഗ്രന്ഥം: സിനിമയുടെ ഭാവനാ ദേശങ്ങൾ (സി.എസ്. വെങ്കടേശ്വർ)
ചലച്ചിത്രലേഖനം: പുനസ്ഥാപനം എന്ന നവീന്ദ്രജാലം (സാബു നവദാസ്) ∙








0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.