Wednesday, July 19, 2023

കാത്തിരുന്ന പുതുമയുമായി 'അനക്ക് എന്തിന്റെ കേടാ' ആഗസ്റ്റ് നാലിന് തീയറ്ററുകളിൽ

ആരും പറഞ്ഞിട്ടില്ലാത്ത പുതുമയുള്ള കഥയുമായി ഷമീർ ഭരതന്നൂരിന്റെ 'അനക്ക് എന്തിന്റെ കേടാ' തീയറ്ററുകളിലേക്ക്. ആഗസ്റ്റ് നാലിന് ചിത്രം റിലീസാകും. മുസ്‌ലിം സമുദായത്തിലെ ജാതിവിവേചനവും വിലക്കുകളും വിഷയമാക്കുന്ന ചിത്രം എന്നനിലയിൽ 'അനക്ക് എന്തിന്റെ കേടാ' ഇതിനകം ചർച്ചയായിട്ടുണ്ട്.

മാധ്യമപ്രവർത്തകനായ ഷമീർ ഭരതന്നൂർ തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ബി.എം.സി ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫ്രാൻസിസ് കൈതാരത്താണ് ചിത്രം നിർമിക്കുന്നത്.

അഖിൽ പ്രഭാകർ നായകവേഷത്തിെലത്തുന്ന ചിത്രത്തിൽ സ്‌നേഹ അജിത്ത്, വീണ എന്നിവരാണ് നായികമാർ.

സുധീർ കരമന, സായ്കുമാർ, മധുപാൽ, ബിന്ദുപണിക്കർ, വിജയകുമാർ, കൈലാഷ്, ശിവജി ഗുരുവായൂർ, കലാഭവൻ നിയാസ്, റിയാസ് നെടുമങ്ങാട്, കുളപ്പുള്ളി ലീല, ബന്ന ചേന്നമംഗലൂർ, മനീഷ, സന്തോഷ് കുറുപ്പ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലുണ്ട്.
അച്ചു സുഗന്ധ്, അനീഷ് ഭരതന്നൂർ, ജയാമേനോൻ, പ്രകാശ് വടകര, ഇഷിക, പ്രീതി പ്രവീൺ, സന്തോഷ് അങ്കമാലി, മേരി, മാസ്റ്റർ ആദിത്യദേവ്, ഇല്യൂഷ്, പ്രഗ്‌നേഷ് കോഴിക്കോട്, സുരേഷ്, മുജീബ് റഹ്‌മാൻ ആക്കോട്, ബീന മുക്കം, ജിതേഷ് ദാമോദർ, മുനീർഖാൻ, ബാലാമണി, റഹ്‌മാൻ ഇലങ്കമൺ, കെ.ടി രാജ് കോഴിക്കോട് തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രത്തിൽ സംവിധായകൻ അനുറാമും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.


ലെനിൻ രാജേന്ദ്രന്റെ മകൻ ഗൗതം ലെനിൻ രാജേന്ദ്രനാണ് ഛായാഗ്രഹണം. സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് പണ്ഡിറ്റ് രമേശ് നാരായൺ, നഫ്‌ല സജീദ്-യാസിർ അഷറഫ് എന്നിവരാണ്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ മകൻ ദീപാങ്കുരൻ കൈതപ്രമാണ് പശ്ചാത്തല സംഗീതം.

ഗാനരചന: വിനോദ് വൈശാഖി, എ.കെ. നിസാം, ഷമീർ ഭരതന്നൂർ. ചീഫ് അസോ. ഡയറക്ടർ: നവാസ് ആറ്റിങ്ങൽ. അസോ. ഡയറക്ടർ: അഫ്‌നാസ്, അസി. ഡയറക്ടർമാർ: എം. കുഞ്ഞാപ്പ, മുഹമ്മദ് സഖറിയ, അരുൺ കൊടുങ്ങല്ലൂർ, അനേഷ് ബദരിനാഥ്, അഖിൽ ഗോപു, നസീഫ് റഹ്‌മാൻ, അജ്മീർ, ഫായിസ് എം.ഡി. എഡിറ്റർ: നൗഫൽ അബ്ദുല്ല. സ്‌പോട്ട് എഡിറ്റർ: ഗോപികൃഷ്ണൻ. ആർട്ട്: രജീഷ് കെ സൂര്യ. മേയ്ക്കപ്പ്: ബിനു പാരിപ്പള്ളി, വസ്ത്രാലങ്കാരം റസാഖ് താനൂർ. കൊറിയോഗ്രഫി: അയ്യപ്പദാസ്, പ്രൊജക്ട് ഡിസൈനിങ്: കല്ലാർ അനിൽ, പ്രൊഡക്ഷൻ കൺട്രോളർ: സുനീഷ് വൈക്കം, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ഷാ.
അസോ. കാമറാമാൻമാർ: രാഗേഷ് രാമകൃഷ്ണൻ, ശരത് വി ദേവ്. കാമറ അസി. മനാസ്, റൗഫ്, ബിപിൻ.
ലൊക്കേഷൻ മാനേജർ: കെ.വി. ജലീൽ, ലൈൻ പ്രൊഡ്യൂസർ: ഫ്രെഡ്ഡി ജോർജ്, അൻവർ നിലമ്പൂർ. ടൈറ്റിൽ, മെസ്: സമീർ. പരസ്യകല: ജയൻ വിസ്മയ, സ്റ്റണ്ട്: സലീം ബാവ, മനോജ് മഹാദേവൻ. പി.ആർ.ഒ: എ.എസ്. ദിനേശ്.
ക്രീയേറ്റീവ് സപ്പോർട്ട്: അസീം കോട്ടൂർ, റഹീം ഭരതന്നൂർ, ഇ.പി. ഷെഫീഖ്, ജിൻസ് സ്‌കറിയ, സജീദ് നിലമേൽ.



Anakk enthinte keda, Malayalam movies

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.