Wednesday, July 26, 2023

ഗാനങ്ങൾ ക്ലിക്കാക്കി 'അനക്ക് എന്തിന്റെ കേടാ'; യുവതയ്ക്ക് ആവേശമാകാൻ റീൽ ചലഞ്ചും



 ശ്രദ്ധേയമായ ഗാനങ്ങളുമായി 'അനക്ക് എന്തിന്റെ കേടാ' വരുന്നു. യുവതയ്ക്ക് ഹരമായ ഗാനങ്ങൾക്ക് ചുവടുവെച്ചുള്ള റീലുകൾക്ക് സർപ്രൈസ് സമ്മാനങ്ങളും അണിയറപ്രവർത്തകർ ഒരുക്കുന്നുണ്ട് എന്നതും പ്രത്യേകതയാണ്.


മാധ്യമപ്രവർത്തകനായ ഷമീർ ഭരതന്നൂരാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ബി.എം.സി ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫ്രാൻസിസ് കൈതാരത്താണ് ചിത്രം നിർമിക്കുന്നത്.



അനക്ക് എന്തിന്റെ കേടാ ചിത്രത്തിലെ രണ്ടു ഗാനങ്ങൾ നേരത്തെ  യൂട്യൂബിലൂടെ  പുറത്തിറങ്ങിയിരുന്നു. രണ്ടും ഹിറ്റ് ചാർട്ടിൽ ഇതിനകം ഇടം നേടിയിട്ടുണ്ട്. ഇപ്പോൾ മൂന്നാമത്തെയും നാലാമത്തെയും ഗാനങ്ങളും ഇറങ്ങിയിട്ടുണ്ട്.

നാലു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.

സിയ ഉൾ ഹഖ് പാടിയ 'മാനാഞ്ചിറ മൈതാനത്ത് വെയിൽചായും നേരത്ത്' എന്ന ഗാനമാണ് ആദ്യം പുറത്തിറങ്ങിയത്. ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് നഫ്‌ല സാജിദും യാസിർ അഷ്‌റഫും ചേർന്നാണ്. എ.കെ നിസാമാണ് ഗാനരചന. 


യുവാക്കൾക്ക് ഏറെ ആസ്വാദ്യമായ ഗാനത്തിൽ സ്‌ക്രീനിലെത്തുന്ന ചിത്രത്തിലെ നായകനായ അഖിൽ പ്രഭാകറും യുവനടിയായ സ്‌നേഹ അജിത്തുമാണ്. 


രണ്ടാമത്തെ ഗാനമായ 'നോക്കി നോക്കി നിൽക്കേ' ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. രമേശ് നാരായണൻ സംഗീതം പകർന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് വിനോദ് വൈശാഖിയാണ്. ഗാനരംഗത്ത് എത്തുന്നത് അഖിൽ പ്രഭാകറും ദിവ്യ നായരുമാണ്. 




'അള്ളാവിൻ തിരുനാമം' എന്നു തുടങ്ങുന്നതാണ് മൂന്നാമത്തെ ഗാനം. യാസിർ അഷ്‌റഫും നഫ്‌ല സാജിദും ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് യാസിർ അഷ്‌റഫ് തന്നെയാണ്. ഗാനരചന നിർവഹിച്ചിരിക്കുന്ന ഭരതന്നൂർ ഷമീറാണ്.




'കദനകഥകൾ മറന്നിടാൻ' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കൈലാഷാണ്. യാസിർ അഷ്‌റഫ്-നഫ്‌ല സാജിദ് ടീമാണ് സംഗീതം. ഭരതന്നൂർ ഷമീറാണ് രചന.






ഇതിനകം ശ്രദ്ധനേടിയ 'മാനാഞ്ചിറ മൈതാനത്ത്' എന്ന നൃത്തഗാനത്തിന്റെ റീൽ ചലഞ്ച് മത്സരമാണ് ഒരുക്കിയിട്ടുള്ളത്. ചെയ്യേണ്ടത് ഇത്രമാത്രം: ഈ ഗാനം ഉപയോഗിച്ച് ചെയ്യുന്ന റീലുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ശേഷം ആ ലിങ്ക് 9539958201 എന്ന വാട്ട്‌സ് ആപ്പ് നമ്പരിലേക്ക് ഷെയർ ചെയ്യണം. തെരഞ്ഞെടുക്കപ്പെടുന്നവ സിനിമയുടെ പ്രൊമോഷന്റെ ഭാഗമാക്കും. വിജയികൾക്ക് സർപ്രൈസ് സമ്മാനങ്ങളും നൽകും.  




anakk enthinte keda, shameer bharathannoor, malayalam movie

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.