Monday, December 13, 2021

ജെ.സി ഡാനിയേൽ പുരസ്കാരം പി. ജയചന്ദ്രന്

മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2020ലെ ജെ.സി ഡാനിയേൽ പുരസ്കാരത്തിന് പ്രശസ്ത പിന്നണി ഗായകൻ പി. ജയചന്ദ്രനെ തെരഞ്ഞെടുത്തു. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്ന ജെ.സി ഡാനിയേൽ അവാർഡ്.

ജെ.സി ഡാനിയേൽ അവാർഡ് ജേതാവ് അടൂർ ഗോപാലകൃഷ്ണൻ ചെയർമാനും നടനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കർ, നടി സീമ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്  എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. പുരസ്കാര സമർപ്പണം 2021 ഡിസംബർ 23ന് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ  മുഖ്യമന്ത്രി  പിണറായി വിജയൻ നിർവഹിക്കും.

JC Daniel award, P Jayachandran 

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.