Tuesday, October 19, 2021

സിനിമ തീയറ്ററുകൾ ഒക്ടോബർ 25 മുതൽ തുറക്കും

സംസ്ഥാനത്തെ സിനിമ തീയറ്ററുകൾ ഒക്ടോബർ 25 മുതൽ തുറക്കാൻ തീയറ്റർ ഉടമകൾ തീരുമാനിച്ചു. കോവിഡ് പശ്ചാത്തലത്തിൽ അടച്ച്‌ പൂട്ടിയ മൾട്ടിപ്ലെക്‌സുകൾ അടക്കമുള്ള മുഴുവൻ തീയറ്ററുകളും ഈ മാസം 25 ന് തന്നെ തുറക്കുമെന്ന് തീയറ്റർ ഉടമകൾ അറിയിച്ചു. ചൊവ്വാഴ്ച ചേർന്ന തീയറ്റർ ഉടമകളുടെ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. ഇതിന് മുന്നോടിയായി ഈ മാസം 22 ന് തീയറ്റർ ഉടമകളും സർക്കാരുമായി ചർച്ച നടത്തും.

25 മുതൽ തീയറ്ററുകൾ തുറക്കാൻ  സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു.

cinema, kerala, theatres

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.