കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഡോക്യുമെന്ററി ഹ്രസ്വചിത്രമേള ഓൺലൈനായി നടത്തുന്നു.
ഡോക്യുസ്‌കേപ്‌സ് ഐ. ഡി. എസ്. എഫ് എഫ്. കെ വിന്നേഴ്‌സ് എന്ന പേരിലാണ് മേള സംഘടിപ്പിക്കുന്നത്.
ഡോക്യുമെന്ററി ഹ്രസ്വചിത്രമേള ആഗസ്റ്റ് 21 മുതൽ 28 വരെയാണ് ഓൺലൈനായി നടത്തുന്നത്. 14 ഡോക്യുമെന്ററികളും അഞ്ച് ഹ്രസ്വചിത്രങ്ങളും നാല് ക്യാമ്പസ് സിനിമകളും ആറ് അനിമേഷൻ ചിത്രങ്ങളും ഉൾപ്പെടെ 29 സിനിമകൾ പ്രദർശിപ്പിക്കും. ഇതിൽ ഏഴെണ്ണം വിദേശ സിനിമകളാണ്. ഇതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. രജിസ്റ്റർ ചെയ്തവർക്ക് വൈകിട്ട് നാലു മണി മുതൽ 24 മണിക്കൂറിനകം ഇവ എപ്പോൾ വേണമെങ്കിലും കാണാം.
വിശദവിവരങ്ങൾ https://idsffk.in/ ൽ ലഭ്യമാണ്.
0 comments:
Post a Comment