Sunday, October 9, 2016

കെ.എസ്.എഫ്.ഡി.സിയുടെ കേന്ദ്രീകൃത ചലച്ചിത്ര പ്രൊജക്ഷന്‍ സംവിധാനം വരുന്നു




SPECIAL STORY

തീയറ്ററുകളില്‍ ഡിജിറ്റല്‍ പ്രൊജക്ഷന്‍ സൗകര്യമൊരുക്കാന്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ കേന്ദ്രീകൃത ചലച്ചിത്ര പ്രൊജക്ഷന്‍ സംവിധാനം ആരംഭിക്കുന്നത് പരിഗണിക്കുന്നു.

തീയറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് നിലവിലുള്ള ക്യൂബ്, യു.എഫ്.ഒ തുടങ്ങിയ പ്രൊജക്ഷന്‍ സംവിധാനം ഉപയോഗിക്കാനുള്ള ചെലവ് താങ്ങാന്‍ ചെറു ബജറ്റ് ചിത്രങ്ങള്‍ക്ക് കഴിയാറില്ല. 

ചലച്ചിത്രമേഖലയിലെ ട്രേഡ് യൂണിയനുകള്‍ പല ചര്‍ച്ചകളിലും ഇതിന്‍െതിരായി പ്രതിഷേധം അറിയിച്ചിരുന്നു. ഈ പ്രതിസദ്ധി തരണംചെയ്യാന്‍ കെ.എസ്.എഫ്.ഡി.സി കണ്ടെത്തിയ പദ്ധതിയാണ് കേന്ദ്രീകൃത ചലച്ചിത്ര പ്രൊജക്ഷന്‍ സംവിധാനം. 

സെന്‍ട്രല്‍ സര്‍വറില്‍നിന്ന് സുലഭമായ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ നെറ്റ്‌വര്‍ക്ക് വഴി തീയറ്റര്‍ സര്‍വറുകളിലേക്ക് സിനിമ എത്തിക്കുന്ന സംവിധാനമാണിത്.


-പ്രത്യേക ലേഖകന്‍





ksfdc, digital projection system, sattellite projection, kerala, malayalam cinema, theatre network


0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.