Friday, September 16, 2016

ഓസ്‌കാര്‍ മല്‍സരത്തിനുള്ള പട്ടികയില്‍ 'കാട് പൂക്കുന്ന നേര'വും



ഡോ. ബിജു സംവിധാനം ചെയ്ത 'കാട് പൂക്കുന്ന നേരം'ഓസ്‌കാര്‍ അവാര്‍ഡിനുള്ള ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക എന്‍ട്രിയാവാനുള്ള മല്‍സരത്തിലുള്ള ഒരേയൊരു മലയാള ചിത്രം. 32 ചിത്രങ്ങളാണ് വിവിധ ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് അവസാന പട്ടികയില്‍ എത്തിയത്. ഇതിലുള്ള ഏക മലയാള ചിത്രമാണ് 'കാട് പൂക്കുന്ന നേരം'. കേതന്‍ മേത്ത അധ്യക്ഷനായ സമിതി ഈ 32 ചിത്രങ്ങളില്‍നിന്ന് ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രി തിരഞ്ഞെടുക്കും. 

ഇന്ദ്രജിത്ത്, റിമാ കല്ലിങ്കല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഭൂരിഭാഗം രംഗങ്ങളും കാട്ടില്‍ ചിത്രീകരിച്ച ഈ സിനിമ ഏഷ്യാ ഫെസഫിക് സ്‌ക്രീന്‍ അവാര്‍ഡ് നോമിനേഷനുള്ള ഔദ്യോഗിക മല്‍സരത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 

കാനഡയിലെ മോണ്ട്‌റിയല്‍ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തി്െല ഫോക്കസ് ഓണ്‍ വേള്‍ഡ് സിനിമ വിഭാഗത്തിലും 'കാട് പൂക്കുന്ന നേരം' പ്രദര്‍ശിപ്പിക്കും.

Kaadu pookkunna neram, dr. biju, oscar entry, indian movie, indrajith, malayalam movie, rima kallingal

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.