Friday, September 16, 2016

100 ഗ്രാമങ്ങളില്‍ സിനിമാതീയറ്ററുകള്‍ പരിഗണനയില്‍ -മന്ത്രി എ.കെ. ബാലന്‍


സംസ്ഥാനത്തെ തിരഞ്ഞെടുത്ത 100 ഗ്രാമങ്ങളില്‍ ചെറു സിനിമാ തീയറ്ററുകള്‍ നിര്‍മ്മിക്കുന്ന പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് സിനിമാമന്ത്രി എ.കെ. ബാലന്‍ അറിയിച്ചു.

ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പൊതു, സ്വകാര്യ പങ്കാളിത്തത്തോടെയാകും പദ്ധതി ആലോചിക്കുക. ചലച്ചിത്ര വികസന കോര്‍പറേഷന്‍ വിചാരിച്ചാല്‍ മാത്രം ഈ പദ്ധതി യാഥാര്‍ഥ്യമാക്കാനാകില്ല. അതുകൊണ്ടാണ് പങ്കാളിത്തം തേടുന്നത്. 100 മുതല്‍ 200 സീറ്റുകള്‍ വരെയുള്ള ചെഹു തീയറ്ററുകളാണ് പരിഗണിക്കുന്നത്. 

തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ഫിലിം സിറ്റിയും അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന് നഗരത്തില്‍ സ്ഥിരം വേദിയും നിര്‍മ്മിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

new theatres, ak balan, govt of kerala, malayalam cinema

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.