Tuesday, December 16, 2014

iifk2014: പരമ്പരാഗത സങ്കല്പങ്ങള്‍ക്കപ്പുറം പ്രവര്‍ത്തിക്കാന്‍ ഇഷ്ടം: മാര്‍ക്കോ ബലോക്കിയോ


സംസ്‌കാരത്തെയും മൂല്യത്തെയും കുറിച്ചുള്ള പരമ്പരാഗത സങ്കല്പങ്ങള്‍ക്കപ്പുറം നില്‍ക്കുന്ന പ്രമേയങ്ങള്‍ അവതരിപ്പിക്കാനാണ് തന്റെ സിനിമയിലൂടെ ശ്രമിച്ചതെന്ന് വിഖ്യാത ഇറ്റാലിയന്‍ സംവിധായകന്‍ മാര്‍ക്കോ ബലോക്കിയോ പറഞ്ഞു. ചലച്ചിത്രമേളയോടനുബന്ധിച്ച് ഹോട്ടല്‍ ഹൈസെന്തില്‍ നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറ്റലിയിലെ സംഗീതം, സിനിമ, നാടകം തുടങ്ങിയ കലകളെല്ലാം ഇടതുപക്ഷ ചിന്താധാരകളുമായി ചേര്‍ന്നു നില്‍ക്കുന്നതാണ്. ഇത്തരം ചിന്തകള്‍ തന്റെ സിനിമയെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും താനൊരു മുഴുനീള രാഷ്ട്രീയ പ്രവര്‍ത്തകനല്ല. വ്യത്യസ്തമായ ചിന്താഗതികളുമായി പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെട്ടു. 1979 ല്‍ നടന്ന ഇറ്റലിയിലെ മാവോയിസ്റ്റ് മുന്നേറ്റങ്ങളില്‍ പങ്കാളിയായിരുന്നു. ആക്രമണോത്സുകമല്ലാത്ത മാവോയിസമാണ് അന്ന് ഇറ്റലിയിലുണ്ടായിരുന്നത്. അതില്‍ പങ്കാളികളായ ചെറുപ്പക്കാരില്‍ സ്വതന്ത്ര ചിന്തകള്‍ രൂപപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മേളയിലെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാര ജേതാവാണ് മാര്‍ക്കോ ബലോക്കിയോ.

പലസ്തീന്‍ ജനജീവിതത്തിന്റെ യഥാര്‍ഥ മുഖമാണ് മേളയിലെ ഉദ്ഘാടന ചിത്രമായ 'ഡാന്‍സിങ് അറബ്‌സ്' ലൂടെ അവതരിപ്പിക്കപ്പെട്ടതെന്ന് ചിത്രത്തിലെ നായക നടനായ തൗഫിക് ബര്‍ഹാം അഭിപ്രായപ്പെട്ടു. ചിത്രത്തിലെ ഇയാദ് എന്ന കഥാപാത്രം തന്റെ ആത്മകഥാംശമുള്ളതാണ്. സ്വന്തം സ്വത്വമുപേക്ഷിച്ച് വിശാല ചിന്തകളിലേക്ക് കടന്നതുകൊണ്ടാണ് തനിക്ക് പ്രതിപക്ഷത്തുനിന്നുപോലും അംഗീകാരം ലഭിച്ചത്. ചിന്തകള്‍ക്ക് രാഷ്ട്രങ്ങളുടെ മതില്‍ക്കെട്ടുകള്‍ തകര്‍ക്കാനുള്ള ശക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

iffk, iffk2014, inernational film festival of kerala

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.