Friday, March 28, 2014

Short film: വിശ്വാസങ്ങളുടെ സത്യങ്ങളന്വേഷിച്ച് ‘ഭാവി ഭൂതം വര്‍ത്തമാനം’


ഭാരത സംസ്കാരത്തില്‍ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഒട്ടും കുറവില്ല. ഓരോരുത്തര്‍ക്കും ഓരോ തരം വിശ്വാസങ്ങള്‍. മുന്നോട്ടുള്ള ജീവിതം അറിയാനും പ്രശ്ന പരിഹാരം അറിയാനും ഓരോരുത്തരും തിടുക്കം കാട്ടുന്നു. എന്നാല്‍, ഓരോ വിശ്വാസത്തിനുപിന്നിലും അന്ധവിശ്വാസവും അനാചാരവുമൊക്കെ കലര്‍ക്കപ്പെടുകയും ചെയ്തു. പക്ഷേ, മനുഷ്യന്‍ ഒരു ശക്തിയുടെ സൃഷ്ടിമാത്രമാണ്. ആ ശക്തിയാണ് അവനെ നയിക്കുന്നതും. അല്ലാതെ സ്രഷ്ടാവിന്‍െറ സൃഷ്ടിയല്ല നമ്മെ നയിക്കേണ്ടത്. പക്ഷേ, ഇന്ന് മനുഷ്യര്‍ ആള്‍ ദൈവങ്ങളുടെ പിറകെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ പ്രശ്നങ്ങള്‍ അറിയാനും പ്രയാസങ്ങര്‍ ബോധ്യപ്പെടുത്താനും പരിഹാരം നേടാനുമൊക്കെ. എന്നാല്‍, ഈ ആള്‍ദൈവങ്ങള്‍ക്കും പരിഹാര ക്രിയകള്‍ നല്‍കുന്നവര്‍ക്കുമൊക്കെ ഒരു കഴിവുമില്ല. അവര്‍ക്ക് അവരുടെ ഭാവി തന്നെ തിരിച്ചറിയാന്‍ കഴിയില്ളെന്ന് ബോധ്യപ്പെടുത്തുന്ന ഒരു ഹ്രസ്വചിത്രം ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. 
ഗ്രേറ്റ് മീഡിയ വിഷന്‍െറ ബാനറില്‍ എസ്. ബിന്‍യാമിന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ഭാവി ഭൂതം വര്‍ത്തമാനം’ എന്ന ഈ ഹ്രസ്വചിത്രം ഏറെ ചിന്തിപ്പിക്കുകയും നന്മയിലേക്ക് നയിക്കുകയും ചെയ്യുന്നു. 
അന്ധവിശ്വാസങ്ങളില്‍ താല്‍പര്യമില്ലാത്തവരെ പലവിധേനയും കുടുക്കി അവരില്‍ നിന്ന് കാശ് ഈടാക്കുന്ന വിരുതന്മാരാണ് ഇന്നുണ്ട്. അങ്ങനെയുള്ള ഒരു വിരുതന്‍െറ ചതിയില്‍പെടുന്ന യുവാവും തുടര്‍ന്ന് അവര്‍ തമ്മിലുള്ള വിശാലമായ സംഭാഷണവുമാണ് ഈ ഹ്രസ്വചിത്രം പറയുന്നത്. 
തനിക്ക് സംഭവിക്കാന്‍ പോകുന്ന അപകടത്തെക്കുറിച്ച് സൂചന നല്‍കുന്ന പ്രവചന വീരന്‍െറ വാക്ക് അക്ഷരാര്‍ഥത്തില്‍ യുവാവിനെ ഞെട്ടിപ്പിക്കുന്നു. തുടര്‍ന്നുള്ള സംഘര്‍ഷവും പിരിമുറുക്കത്തിനുമൊടുവില്‍ കീഴടങ്ങുന്ന യുവാവ് അപകടം എന്തെന്ന് അറിയുമ്പോള്‍ പുച്ഛഭാവത്തോടെയാണ് നേരിടുന്നത്. ശേഷമുണ്ടാകുന്ന ആകാംക്ഷ നിറഞ്ഞ കൈ്ളമാക്സ് പ്രേക്ഷകരെയും മുള്‍മുനയില്‍ നിര്‍ത്തുന്നു. 
ചിത്രനിര്‍മാണ മേഖലയില്‍ അധികമൊന്നും പ്രാവീണമുള്ള ഒരാളല്ല സംവിധായകന്‍ കൂടിയായ എസ്. ബിന്‍യാമിന്‍. തന്‍െറ ഉള്ളിലെ ആശയങ്ങള്‍ പരിധിക്കുള്ളില്‍ നിന്ന് വരച്ചു കാട്ടുകയാണ് ഇദ്ദേഹം ചെയ്യുന്നത്. സഹായികളായി കൂട്ടുകാരും നാട്ടുകാരും. ഇത് സംവിധായകന്‍െറ രണ്ടാമത്തെ ഹ്രസ്വചിത്രമാണ്. 2013ല്‍ ഭാഗ്യപരീക്ഷണങ്ങളില്‍ കുടുങ്ങി ജീവിതം ഹോമിക്കപ്പെടുന്ന യുവാവിന്‍െറ കഥ പറഞ്ഞ ‘ലൈഫ് ടിക്കറ്റും’ നിരവധി മേളകളില്‍ പ്രദര്‍ശിപ്പിച്ച് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ഇത്. ചൂതാട്ടങ്ങളില്‍ കുടുങ്ങുന്ന ചെറുപ്പക്കാരുടെ ജീവിതമാണ് അതില്‍ പറഞ്ഞത്. പരിമിതികള്‍ക്കുള്ളില്‍ നിന്നുള്ള അദ്ദേഹത്തിന്‍െറ ഈ ചെറിയ ചിന്തകളെ നമുക്ക് പ്രോത്സാഹിപ്പിക്കാം... 


താഴെ കാണുന്ന ലിങ്കില്‍ ക്ളിക് ചെയ്താല്‍ ഭാവി ഭുതം വര്‍ത്തമാനം കാണാം...



bhavi bhootham varthamanam short film, malayalam short film, binyamin, cinemajalakam, hit short film, malayalam

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.