Wednesday, January 15, 2014

ഫെയ്സ്ബുക്കിലും 'സലാല മൊബൈല്‍സ്' തരംഗം


 ന്യൂ ജെനറേഷന്‍ താരനിരയിലെ പുത്തന്‍താരങ്ങളായ ദുല്‍ക്കര്‍ സല്‍മാനും നസ്രിയ നസീമും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'സലാല മൊബൈൽസ് എന്ന പുതിയ ചിത്രത്തിൻറെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജ് ഒരു ലക്ഷം ലൈക്കുകൾ പിന്നിട്ടു. പ്രമുഖ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റ് ആയ ട്വിറ്ററിലും റെക്കോർഡ്‌ ഫോളോവേർസ്‌ ആണ് സലാല മൊബൈൽസിന്. ജനുവരി 23 നാണ് ചിത്രം തീയ്യേറ്ററുകളിലേയ്ക്ക് എത്തുന്നത്. നവാഗതനായ ശരത് എ ഹരിദാസനാണ് ചിത്രം സംവിധാനം ചെതിരിക്കുന്നത്. 

ദുല്‍ക്കര്‍ സല്‍മാനും നസ്രിയയും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രമാണ് സലാല മൊബൈല്‍സ്. ഉമ്മച്ചി റാപ്പ് എന്ന നസ്രിയ ആലപിച്ച ചിത്രത്തിലെ ഒരു ഗാനം ഇതിനോടകം പ്രേക്ഷക മനസ്സുകളിൽ ഇടം നേടികഴിഞ്ഞു. രണ്ടര ലക്ഷത്തിലധികം പേരാണ് ഈ ഗാനം ഇതുവരെ യുട്യൂബിൽ കണ്ടത്. തമിഴ് കൊമേഡിയന്‍ സന്താനം മലയാളത്തിലെത്തുന്നതും ചിത്രത്തിന്റെ പ്രധാന ആകര്‍ഷകഘടകമാണ്. മൂവിമാക്സ് മീഡിയയാണ് ചിത്രത്തിൻറെ ഓണ്‍ലൈൻ മാർക്കറ്റിംഗ്. ആന്റോ ജോസഫ്‌ ഫിലിം കമ്പനിയുടെ ബാനറിൽ അന്റോ ജോസഫാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സംഗീതം ഗോപി സുന്ദർ.


watch salala mobiles song ummachi rap...!!



watch salala mobiles trailer...!



salala mobiles, salala mobiles trailer, dulquer salmaan, nasriya naseem, ummachi song, gopi sunder, malayalam movie news

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.