Tuesday, January 29, 2013

Gallery: വിനയന്റെ 'ഡ്രാക്കുള' ഫെബ്രുവരി എട്ടിന്




വിനയന്‍ സംവിധാനം ചെയ്യുന്ന 'ഡ്രാക്കുള 2012' ഫെബ്രുവരി എട്ടിന് തീയറ്ററുകളിലെത്തും. സ്റ്റീരിയോസ്കോപ്പിക് റിയല്‍ ത്രിഡിയില്‍ ചിത്രീകരിച്ച ആദ്യ മലയാള ചിത്രമാണിത്. റൊമാനിയയിലെ ഡ്രാക്കുള കോട്ടയില്‍ ചിത്രീകരിച്ചെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 

വില്ലന്‍ വേഷങ്ങളിലൂടെയും സ്വഭാവവേഷങ്ങളിലൂടെയും ശ്രദ്ധേയനായ സുധീറാണ് ഡ്രാക്കുളയാകുന്നത്. പ്രഭു, നാസര്‍, തിലകന്‍, കൃഷ്ണ, ആര്യന്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. മൊണാല്‍ ഗുജ്ജാര്‍, ശ്രദ്ധാ ദാസ് തുടങ്ങിയവരാണ് നായികമാര്‍. 

ആകാശ് ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തിന് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് വയലാര്‍ ശരത്, ശാലിനി എന്നിവരാണ്. സംഗീതം: ബബിത് ജോര്‍ജ്. ക്യാമറ: സതീഷ് ബാബു, എഡിറ്റിംഗ്: നിഷാദ് യൂസഫ്, വസ്ത്രാലങ്കാരം: സമീറ, കലാസംവിധാനം: സാലു കെ. ജോര്‍ജ്. 




























dracula 2012 gallery, malayalam movie dracula 2012, monal gajjar, shradha das, vinayan, prabhu, aryan, nasser, thilakan, cinemajalakam, malayalam cinema gallery

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.