Friday, January 4, 2013

Annayum Rasoolum Gallery: പ്രണയം പറയാന്‍ അന്നയും റസൂലുമെത്തുന്നു




ഫഹദ് ഫാസിലും ആന്‍ഡ്രിയ ജെറിമിയയും മുഖ്യവേഷത്തിലെത്തുന്ന 'അന്നയും റസൂലും' തീയറ്ററുകളിലെത്തി. ഛായാഗ്രാഹകന്‍ രാജീവ് രവി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്ന തമിഴില്‍ ശ്രദ്ധേയനായ കെയാണ്. ലാളിത്യത്തോടെ വ്യത്യസ്തതയോടെ ഒരു പ്രണയകഥ കൊച്ചിയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കാനാണ് സംവിധായകന്‍ ശ്രമിച്ചിരിക്കുന്നത്. സന്തോഷ് ഏച്ചിക്കാനമാണ് രചന.

സംവിധായകരായ രഞ്ജിത്, പി. ബാലചന്ദ്രന്‍, ആഷിക് അബു, ജോയ് മാത്യൂ, എം.ജി ശശി എന്നിവരും സണ്ണി വെയ്ന്‍, സ്രിന്‍ഡാ അഷാബ്, സൌബിന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

ഡി കട്ട്സ് സിനിമാ കമ്പനിക്ക് വേണ്ടി വിനോദ് വിജയനും സെവന്‍ ആര്‍ട്സ് മോഹനുമാണ് ചിത്രം നിര്‍മിക്കുന്നത്. മധു നീലകണ്ഠനാണ് ഛായാഗ്രഹണം.

ANNAYUM RASOOLUM malayalam movie posters
(click to enlarge)











annayum rasoolum gallery, malayalam movie annayum rasoolum, fahad fazil, andrea jeremia, rajeev ravi

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.