Tuesday, December 18, 2012

Matinee gallery: മൈഥിലിയുടെ 'മാറ്റിനി' തീയറ്ററുകളില്‍




 മമ്മൂട്ടിയുടെ സഹോദരപുത്രന്‍ മഖ്ബൂല്‍ സല്‍മാന്‍, മൈഥിലി എന്നിവര്‍ മുഖ്യവേഷത്തിലഭിനയിച്ച 'മാറ്റിനി' തീയറ്ററുകളിലെത്തി. 13ന് റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അനീഷ് ഉപാസനയാണ്. 

സിനിമയിലെ അണിയറക്കഥകള്‍ ചര്‍ച്ച ചെയ്യുന്ന ചിത്രം കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. രതീഷ് വേഗയും ആനന്ദ് രാജ് ആനന്ദുമാണ് സംഗീത സംവിധാനം. കാവ്യാ മാധവന്‍ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. ഗിരീഷ് പുത്തഞ്ചേരിയുടെ മകന്‍ ദിന്നാത് പുത്തഞ്ചേരി രണ്ട് ഗാനം രചിച്ചിട്ടുമുണ്ട്.

സാവിത്രി എന്ന നാടന്‍ പെണ്‍കൊടി നിഷ എന്ന പേരില്‍ സിനിമയിലെത്തുന്നതാണ് കഥ. മൈഥിലി അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തിന്റെ ഐറ്റം ഡാന്‍സ് റിലീസിനുമുമ്പേ ശ്രദ്ധനേടിയിരുന്നു.

നജീബ് എന്ന സിനിമാമോഹിയായ യുവാവിനെയാണ് മഖ്ബൂല്‍ സല്‍മാന്‍ അവതരിപ്പിക്കുന്നത്. തലൈവാസല്‍ വിജയ്, ലെന, കലിംഗ ശശി, സുനില്‍ സുഖദ, ഫാത്തിമ ബാബു, ദിനേശ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് അനില്‍ നാരായണനാണ്. ക്യാമറ: പാപ്പിനു, പശ്ചാത്തല സംഗീതം: ഗോപീസുന്ദര്‍. 

MATINEE MOVIE GALLERY
(click to enlarge)






























matinee malayalam movie, matinee movie gallery, maithili in matinee, maithili item dance, maqbool salman, aneesh upasana, aopl, matinee gallery

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.