Thursday, December 27, 2012

Da thadiya Gallery: 'ടാ തടിയാ' മുന്നേറുന്നു




ആഷിഖ് അബു സംവിധാനം ചെയ്ത 'ടാ തടിയാ' പ്രേക്ഷകരെ ആകര്‍ഷിച്ച് തീയറ്ററുകളില്‍ മുന്നേറുന്നു. ക്രിസ്മസ് ചിത്രമായി ഡിസംബര്‍ 21ന് പുറത്തിറങ്ങിയ തടിയന്‍ കഥയിലെയും അവതരണത്തിലെയും പുതുമയും കൌതുകവും കൊണ്ടാണ് ജനശ്രദ്ധ ആകര്‍ഷിക്കുന്നത്. 

പ്രശസ്ത ഡാന്‍സ് ജോക്കി ശേഖര്‍ മേനോനാണ് കേന്ദ്ര കഥാപാത്രമായ തടിയനെ അവതരിപ്പിക്കുന്നത്. ശ്രീനാഥ് ഭാസി മറ്റൊരു സുപ്രധാന വേഷത്തിലെത്തുമ്പോള്‍ നെഗറ്റീവ് വേഷം അനായാസം കൈകാര്യം ചെയ്യുന്നത് നിവിന്‍ പോളിയാണ്. ആന്‍ അഗസ്റ്റിനാണ് നായിക. മണിയന്‍ പിള്ള രാജു, ഇടവേള ബാബു, എന്‍.എല്‍ ബാലകൃഷ്ണന്‍, അരുന്ധതി നാഗ്, ശ്രീരാമന്‍, കുഞ്ചന്‍, തെസ്നി ഖാന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

ശ്യാം പുഷ്കരന്‍, അഭിലാഷ് കുമാര്‍, ദിലീഷ് നായര്‍ എന്നിവരാണ് തിരക്കഥയൊരുക്കുന്നത്. ഛായാഗ്രഹണം: ഷൈജു ഖാലിദ്, സംഗീതം: ബിജിബാല്‍, ഗാനരചന: വയലാര്‍ ശരത്, ആര്‍. വേണുഗോപാല്‍, എഡിറ്റിംഗ്: വി. സാജന്‍, ഭവന്‍ ശ്രീകുമാര്‍, കലാസംവിധാനം: ബാവ. ആന്റോ ജോസഫ് ഫിലിം കമ്പനി നിര്‍മിക്കുന്ന ചിത്രം ആന്‍ മെഗാ മീഡിയ വിതരണത്തിനെത്തിക്കുന്നു. 


da thadiya gallery
(click image to enlarge)













da thadiya, malayalam movie da thadiya, ashiq abu, sekhar menon, ann augustine, sreenath bhasi, malayalam cinema news

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.