Thursday, November 15, 2012

കേരളത്തിലും 'തുപ്പാക്കി' ആഘോഷമായി




ദീപാവലി യഥാര്‍ഥ ആഘോഷമാകാന്‍ വിജയിന്റെ തമിഴ് ആക്ഷന്‍ ത്രില്ലര്‍ 'തുപ്പാക്കി' ലോകമാകെ തീയറ്ററുകളിലെത്തി. എക്കാലത്തെയും പോലെ വിജയ് ആരാധകര്‍ വന്‍ ആവേശത്തോടെ തമിഴ് നാടിനൊപ്പം കേരളത്തിലും ചിത്രത്തെ സ്വീകരിച്ചു. കേരളമെമ്പാടുമായി 125 ഓളം തീയറ്ററുകളിലെത്തിയ ചിത്രത്തിന് വെളുപ്പിന് തന്നെ പല കേന്ദ്രങ്ങളിലും ആദ്യപ്രദര്‍ശനം തുടങ്ങിയിരുന്നു. 

ഗജിനി, ഏഴാം അറിവ് പോലെ വമ്പന്‍ ചിത്രങ്ങളൊരുക്കിയ എ.ആര്‍. മുരുകദോസാണ് ചിത്രത്തിന്റെ സംവിധാനം. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സന്തോഷ് ശിവനും. ഹാരിസ് ജയരാജിന്റെ ഒരുക്കിയ ഈണങ്ങളും റിലീസിന് മുമ്പേ ശ്രദ്ധ നേടിയിരുന്നു. നായകന്‍ വിജയ് ആലപിച്ച 'ഗൂഗിള്‍ ഗൂഗിള്‍' എന്ന ഗാനവും പ്രേക്ഷകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ശ്രീകര്‍ പ്രസാദാണ് എഡിറ്റര്‍. കാജല്‍ അഗര്‍വാളാണ് ചിത്രത്തിലെ നായിക. ജയറാം, വിദ്യൂത് ജാംവാള്‍, സത്യന്‍, മനോബാല, ദീപ്തി നമ്പ്യാര്‍ എന്നിവര്‍ മറ്റു താരങ്ങള്‍.

തിരുവനന്തപുരത്ത് മൂന്നു തീയറ്ററുകളിലാണ് റിലീസ്. റിലീസ് ദിനം വെളുപ്പിനേ 'തുപ്പാക്കി' ടീ ഷര്‍ട്ടുകള്‍ അണിഞ്ഞ ആരാധകര്‍ നഗരം 'കൈയടക്കി'യിരുന്നു. ജില്ലയിലെ മറ്റു കേന്ദ്രങ്ങളായ ആറ്റിങ്ങല്‍, നെടുമങ്ങാട്, കളിയിക്കാവിള, കഠിനംകുളം എന്നിവിടങ്ങളിലും ഒന്നിലധികം കേന്ദ്രങ്ങളില്‍ ചിത്രമെത്തി. പാലക്കാട് മേഖലയിലും ഇതേ അവസ്ഥ തന്നെയായിരുന്നു. തമിഴ് നാട്ടില്‍ നിന്നുള്ള ആരാധകരും അവിടങ്ങളില്‍ തീയറ്ററുകള്‍ നിറച്ചു. ആരാധകരെ രസിപ്പിക്കുന്ന വിജയ് എന്റര്‍ടെയ്നറാണ് ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍.









thuppakki, thuppakki kerala release, thuppakki released, vijay, kajal agarwal, santhosh sivan, a.r murugadoss, haris jayaraj

1 comments:

Sugeesh said...

kandu..aswathikkan pattunnundu..entertainer ennu paranjaal ithokke thanne.

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.