Friday, November 9, 2012

തീയറ്റര്‍ സമരം അവസാനിപ്പിച്ചു



കേരളത്തിലെ എ ക്ലാസ് തീയറ്ററുകളുടെ പ്രമുഖ സംഘടനയായ എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ നവംബര്‍ ഒന്നുമുതല്‍ നടത്തിവന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. വ്യാഴാഴ്ച വൈകിട്ട് സിനിമാന്ത്രി കെ.ബി ഗണേഷ് കുമാറുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീയറ്റര്‍ അടച്ചിട്ടുള്ള സമരം അവസാനിപ്പിച്ചത്. വെള്ളിയാഴ്ച മുതല്‍ സിനിമാപ്രദര്‍ശനം പുനരാരംഭിക്കും.

സര്‍വീസ് ചാര്‍ജ് അഞ്ചുരൂപയായി വര്‍ധിപ്പിക്കുക, മലയാള സിനിമയുടെ വിനോദ നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ഈ ആവശ്യങ്ങളില്‍ അനുകൂല നിലപാട് സര്‍ക്കാര്‍ പ്രഖ്യാപിക്കാതെയാണ് ഇപ്പോള്‍ സമരം പിന്‍വലിച്ചത്. എന്നാല്‍, സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമഗ്രമായ ഒരു പാക്കേജ് ആറുമാസത്തിനകം നടപ്പിലാക്കുമെന്ന് മന്ത്രി ചര്‍ച്ചയില്‍ ഉറപ്പുനല്‍കി.

ഉടന്‍ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കുന്ന കാര്യം ആലോചിക്കുന്നേയില്ലെന്ന സര്‍ക്കാര്‍ നിലപാട് മന്ത്രി ആവര്‍ത്തിച്ചു. ക്ഷേമനിധി ഫണ്ടിലേക്കുള്ള തുക അടയ്ക്കാമെന്ന് തീയറ്ററുടമളും സമ്മതിച്ചു. ഫലത്തില്‍ പാക്കേജ് പരിഗണിക്കാമെന്ന ഉറപ്പല്ലാതെ തീയറ്ററുടമകളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെയാണ് സമരം പിന്‍വലിക്കേണ്ടി വന്നത്. 

theatre strike in kerala called off, theatre strike withdrawn, film exhibitors federation, malayalam cinema

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.