Sunday, November 4, 2012

സംവൃതാ സുനില്‍ വിവാഹിതയായി




 മലയാളികളുടെ പ്രിയനായിക സംവൃത സുനിലും കോഴിക്കോട് ചേവരമ്പലം സ്വദേശി അഖില്‍ ജയരാജും വിവാഹിതരായി. നവംബര്‍ ഒന്നിന് രാവിലെ 11.15ന് പയ്യാമ്പലത്തായിരുന്നു വിവാഹം.

അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചിരുന്നത്. സിനിമാരംഗത്ത് നിന്ന് സംവിധായകന്‍ ലാല്‍ ജോസ്, നടിമാരായ മീരാ നന്ദന്‍, അപര്‍ണ, നടന്‍ കുഞ്ചന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

ചേവരമ്പലം സ്വദേശി ജയരാജിന്റെയും പ്രീതയുടേയും മകനായ അഖില്‍ കാലിഫോര്‍ണിയയില്‍ വാള്‍ട്ട് ഡിസ്നി കമ്പനിയില്‍ എന്‍ജിനീയറാണ്. 

ജനുവരിയില്‍ വിവാഹം നിശ്ചയിച്ച് കുറച്ചുനാളുകള്‍ക്ക് ശേഷം ഇവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോകാനുള്ള രേഖകള്‍ ശരിയാക്കാനായിരുന്നു അത്. 

നവംബര്‍ 21ന് ഇരുവരും കാലിഫോര്‍ണിയയിലേക്ക് തിരിക്കും. നവംബര്‍ ആറിന് സിനിമാപ്രവര്‍ത്തകര്‍ക്കായി കൊച്ചിയില്‍ വിവാഹ സല്‍ക്കാരം ഒരുക്കിയിട്ടുണ്ട്.

samvritha sunil married, samvritha, akhil jayaraj

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.