Wednesday, November 28, 2012

Poppins gallery: വി.കെ പ്രകാശിന്റെ 'പോപ്പിന്‍സ്' 30ന്




വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന 'പോപ്പിന്‍സ്' ഈമാസം 30ന് തീയറ്ററുകളിലെത്തുന്നു. ജയപ്രകാശ് കുളൂരിന്റെ അഞ്ചു ലഘു നാടകങ്ങളെ അധികരിച്ചാണ് ചിത്രമൊരുക്കിയിരിക്കുന്നത്.  'ഐതൊന്തല ഐതു' എന്ന പേരില്‍ കന്നഡയില്‍ ഈ അഞ്ചു കഥകള്‍ വി.കെ പ്രകാശ് നേരത്തെ സിനിമയാക്കിയിരുന്നു. 

കുഞ്ചാക്കോ ബോബന്‍, നിത്യാ മേനോന്‍, ജയസൂര്യ, മേഘനാ രാജ്, ഇന്ദ്രജിത്ത് , പത്മപ്രിയ, ശങ്കര്‍ രാമകൃഷ്ണന്‍, മൈഥിലി, സിദ്ദിഖ്, ആന്‍ അഗസ്റ്റിന്‍, ഇന്ദ്രന്‍സ്, നന്ദു, മുകുന്ദന്‍, കൊച്ചു പ്രേമന്‍, പി. ബാലചന്ദ്രന്‍, മാസ്റ്റര്‍ ധനഞ്ജയ്, ബേബി നയന്‍താര തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.

സംവിധായകനാകാന്‍ കൊതിക്കുന്ന ഒരു യുവാവിന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ വിവിധ ഘട്ടങ്ങളാണ് 'പോപ്പിന്‍സ്' പറയുന്നത്. കുളൂരിന്റെ കഥകളുടെ ലാളിത്യവും നര്‍മവുമെല്ലാം പ്രേക്ഷകരിലെത്തിക്കുംവിധമാണ് ചിത്രമൊരുക്കിയിരിക്കുന്നത്.

രതീഷ് വേഗയാണ് സംഗീതമൊരുക്കുന്നത് . റഫീക് അഹമ്മദ്, ഷിബു ചക്രവര്‍ത്തി, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ തുടങ്ങിയവരാണ് ഗാനരചയിതാക്കള്‍. നിത്യാ മേനോന്‍ ഒരു ഗാനം ആലപിച്ചിട്ടുമുണ്ട്. മേഘനാ രാജ് ആദ്യമായി ഈ ചിത്രത്തിലൂടെ മലയാളത്തില്‍ ഡബ്ബ് ചെയ്യുന്നുമുണ്ട്.

ക്യാമറ: ജോമോന്‍ ടി. ജോണ്‍, പ്രതീഷ് വര്‍മ, അരുണ്‍ ജെയിംസ്. ഡിമാക് ക്രിയേഷന്‍സിനുവേണ്ടി ദര്‍ശന്‍ രവി നിര്‍മിക്കുന്ന ചിത്രം സെന്‍ട്രല്‍ പിക്ചേഴ്സ് 60 ലേറെ തീയറ്ററുകളിലെത്തിക്കും.

Poppins movie gallery
(click to enlarge)















poppins, malayalam movie poppins, poppins gallery, padmapriya in poppins, padmapriya stills, meghana raj, nitya menen, nitya menon, v.k. prakash, indrajith, jayasurya, ann augustine, jomon t. john, jayaprakash kulur

1 comments:

Unknown said...

kunjakko boben look great in that get up,,bt jayasoorya look like in tvm lodge,,,,all the best

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.