Friday, November 30, 2012

Chettayees gallery: ഷാജൂണ്‍ കാര്യാലിന്റെ 'ചേട്ടായീസ്' എത്തി




വടക്കുംനാഥനുശേഷം ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന 'ചേട്ടായീസ്' നവംബര്‍ 30ന് തീയറ്ററുകളിലേക്ക്. ബിജു മേനോന്‍, ലാല്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മിയയാണ് നായിക.

നാല്‍പതുകളിലെത്തിയ അഞ്ചു കൂട്ടുകാരുടെ സൌഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഇവരുടെ ന്യൂ ഇയര്‍ ആഘോഷവും അതുണ്ടാക്കുന്ന പൊല്ലാപ്പുകളുമാണ് വഴിത്തിരിവുകള്‍.

സച്ചിയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്്. തക്കാളി ഫിലിംസ് നിര്‍മിച്ചിരിക്കുന്ന 'ചേട്ടായീസി'ന് ഈണങ്ങളൊരുക്കുന്നത് ദീപക് ദേവാണ്. ക്യാമറ: വിനോദ് ഇല്ലംമ്പള്ളി, എഡിറ്റര്‍: ബിജിത്ത് ബാല, മേക്കപ്പ്: റോഷന്‍, കോസ്റ്റ്യൂസ്: കുക്കു പരമേശ്വരന്‍.

സുരേഷ് കൃഷ്ണ, പി. സുകുമാര്‍, സുനില്‍ ബാബു, പി. ശ്രീകുമാര്‍, അനില്‍ മുരളി, ഗീതാ വിജയന്‍, പൊന്നമ്മ ബാബു, സജിതാ ബേട്ടി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

chettayees gallery
(click to enlarge)





chettayees, malayalam movie chettayees, chettayees gallery, biju menon, lal, shajoon karyal, miya, suresh krishna

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.