Tuesday, November 13, 2012

യാഷ് ചോപ്രയുടെ 'ജബ് തക് ഹെ ജാന്‍' എത്തി




ബോളിവുഡിന്റെ പ്രണയസംവിധായകന്‍ യാഷ് ചോപ്രയുടെ അവസാന ചിത്രം 'ജബ് തക് ഹെ ജാന്‍' തീയറ്ററുകളിലെത്തി. ഷാരൂഖ് ഖാന്‍, കത്രീന കൈഫ്, അനുഷ്ക ശര്‍മ തുടങ്ങിയവര്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രം ദീപാവലി നാളില്‍ വമ്പന്‍ ഇനിഷ്യല്‍ കളക്ഷനോടെയാണ് തീയറ്ററുകളിലെത്തിയത്. 

ആദ്യമായാണ് ഷാരൂഖ് -കത്രീന ജോഡികള്‍ ഒരുമിച്ച് ഒരു ചിത്രത്തിലെത്തുന്നത്. 'റബ് നേ ബനാദി ജോഡി'ക്ക് ശേഷം അനുഷ്ക- ഷാരൂഖ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കിംഗ് ഖാന്‍ നായകന്‍, യാഷ് ചോപ്രയുടെ സംവിധാനം, നായികമാരായി കത്രീനയും അനുഷ്കയും, പിന്നെ സംഗീത മാന്ത്രികന്‍ എ.ആര്‍. റഹ്മാന്റെ ഈണങ്ങളും.... 'ജബ് തക് ഹെ ജാന്‍' പ്രതീക്ഷയോടെ കാത്തിരിക്കാനും ആദ്യദിനം മുതല്‍ തള്ളിക്കയറാനും പ്രേക്ഷകര്‍ക്ക് വേറെന്തെങ്കിലും കാരണം വേണോ! 

എന്തായാലും തീയറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഒരു ബ്ലോക്ക് ബസ്റ്ററിലേക്കാണ് ചിത്രം കുതിക്കുന്നതെന്നാണ് ആദ്യ ദിന അഭിപ്രായവും കലക്ഷനും സൂചിപ്പിക്കുന്നത്. 

കശ്മീരില്‍ വെച്ച് ചിത്രീകരിച്ച ആദ്യ ഷാരൂഖ് ചിത്രമായ 'ജബ് തക് ഹെ ജാനി'ല്‍ പട്ടാളക്കാരനായാണ് അദ്ദേഹം എത്തുന്നത്. ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് ഗുല്‍സാറാണ്. ക്യാമറ: അനില്‍ മെഹ്ത്ത, എഡിറ്റിംഗ്: നമ്രത റാവു. റിഷി കപൂര്‍, അനുപം ഖേര്‍, നീതു സിംഗ് ടങ്ങിയവരാണ് മറ്റ് താരങ്ങള്‍. 





jab tak hai jaan, jab tak hai jaan released, yash chopra, jab tak hai jaan in kerala, anushka sharma, shah rukh khan, katrina kaif, a.r rahman

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.