Friday, November 23, 2012

ബോക്സ് ഓഫീസ് പോരാട്ടത്തിന് നാലു ചിത്രങ്ങള്‍




മലയാളസിനിമയുടെ ബോക്സ് ഓഫീസില്‍ ഈയാഴ്ച മല്‍സരത്തിനെത്തുന്നത് നാല് ചിത്രങ്ങള്‍. ഷാഫിയുടെ '101 വെഡ്ഡിംഗ്സ്', ഷൈജു അന്തിക്കാടിന്റെ 'സീന്‍ ഒന്ന് നമ്മുടെ വീട്', ഡോ. സന്തോഷ് സൌപര്‍ണികയുടെ 'അര്‍ധനാരി', കെ.എസ്. ബാവയുടെ 'ഇഡിയറ്റ്സ്' എന്നീ സിനിമകളാണിവ.

കോമഡി പശ്ചാത്തലത്തിലെ എന്റര്‍ടെയ്നര്‍ '101 വെഡ്ഡിംഗ്സി'ന് തിരക്കഥയൊരുക്കുന്നത് കലവൂര്‍ രവികുമാറാണ്. കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ബിജു മേനോന്‍, സലീംകുമാര്‍, ഭാമ, സംവൃത സുനില്‍ തുടങ്ങിയവരാണ് താരങ്ങള്‍. 

'സീന്‍ ഒന്ന് നമ്മുടെ വീടി'ലൂടെ നവ്യ നായര്‍ വീണ്ടും സിനിമാ ലോകത്തേക്ക് മടങ്ങി എത്തുന്നു. ലാലാണ് നായകന്‍. ആസിഫ് അലി അതിഥി വേഷത്തിലുണ്ട്. തിലകന്‍, ലാലു അലക്സ് തുടങ്ങിയവരുമുണ്ട്. 

സന്തോഷ് സൌപര്‍ണികയുടെ 'അര്‍ധനാരി' പറയുന്നത് ഹിജഡകളുടെ ജീവിത യാഥാര്‍ഥ്യങ്ങളാണ്. മനോജ് കെ. ജയന്‍, തിലകന്‍, രാജു തുടങ്ങിയവര്‍ ഹിജഡകളായി വ്യത്യസ്ത വേഷങ്ങളില്‍ എത്തുന്നെന്ന പ്രത്യേകതയുണ്ട്.

ആസിഫ് അലിയും സനുഷയും മുഖ്യവേഷത്തിലുള്ള കെ.എസ്. ബാവയുടെ 'ഇഡിയറ്റ്സ്' കോമഡി ചിത്രമാണ്. ബാബുരാജ്, വിജയരാഘവന്‍ എന്നിവരുടെ സാന്നിധ്യവുമുണ്ട്. 








malayalam box office, ardhanari, 101 weddings, idiots, scene onnu nammude veedu, malayalam movies, thilakan, navya nair

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.