Thursday, November 22, 2012

Gallery: 101 വെഡ്ഡിംഗ്സ് 23ന് എത്തും





ഷാഫി സംവിധാനം ചെയ്യുന്ന '101 വെഡ്ഡിംഗ്സ്' ഈമാസം 23ന് തീയറ്ററുകളിലേക്ക്. കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തില്‍ ജയസൂര്യയും കൂട്ടിനുണ്ട്. സംവൃതാ സുനില്‍, ഭാമ എന്നിവരാണ് നായികമാര്‍. പൊട്ടിച്ചിരിയുടെ മാലപ്പടക്കമാണ് കലവൂര്‍ രവികൂമാര്‍ ഒരുക്കിയിരിക്കുന്ന തിരക്കഥയിലും സംഭാഷണത്തിലും. ക്ലൈമാക്സിലെ 101 സമൂഹവിവാഹവും പ്രത്യേകതയാണ്. 

സലീംകുമാര്‍, സുരാജ് വെഞ്ഞാറമൂട്, വിജീഷ്, വിജയരാഘവന്‍, സുനില്‍ സുഖദ, ഊര്‍മിളാ ഉണ്ണി, സാജു കൊടിയന്‍, സുബി സുരേഷ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. 

റഫീക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതമൊരുക്കുന്നത് ദീപക് ദേവാണ്. ക്യാമറ: അഴകപ്പന്‍, വസ്ത്രാലങ്കാരം: എസ്.ബി സതീശന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്സണ്‍ പൊടുത്താസ്, എഡിറ്റിംഗ്: വി. സാജന്‍.

ഫിലിം ഫോക്സിന്റെ ബാനറില്‍ റാഫി, കെ.എ ഷലീല്‍, ഹസൈനാര്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രം മുരളി ഫിലിംസ് തീയറ്ററുകളിലെത്തിക്കും.

101 weddings malayalam movie gallery
(click to enlarge)













101 weddings, 101 wedding gallery, shafi, jayasurya, kunchacko boban, biju menon, bhama, kalavoor ravikumar, samvritha sunil, 101 weddings malayalam movie

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.