Tuesday, October 30, 2012

പൃഥ്വിരാജിന് വാറണ്ട്




 പകര്‍പ്പവകാശം ലംഘിച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ നടന്‍ പൃഥ്വിരാജിന് വാറണ്ട്. പൃഥ്വി നിര്‍മിച്ച 'ഉറുമി' എന്ന ചിത്രത്തിലെ സലകടല്‍ എന്ന ഗാനത്തിന് പകര്‍പ്പവകാശം ലംഘിച്ച് സംഗീതം ഉപയോഗിച്ചെന്ന് ആരോപിച്ച് കനേഡിയന്‍ സംഗീതജ്ഞ ലൊറീന മക്കെന്നിറ്റ് നല്‍കിയ കേസിലാണ് ഡല്‍ഹി ഹൈക്കോടതി വാറണ്ട് അയച്ചത്.

സഹനിര്‍മാതാക്കളായ സംവിധായകന്‍ സന്തോഷ് ശിവന്‍, ഷാജി നടേശന്‍ എന്നിവര്‍ക്കെതിരെയും വാറണ്ടുണ്ട്. വാറണ്ട് നടപ്പാക്കാനുള്ള നിര്‍ദേശം ഡല്‍ഹി ഹൈക്കോടതി തിരുവനന്തപുരം ജില്ലാ കോടതിക്ക് കൈമാറിയിട്ടുണ്ട്. ദീപക് ദേവാണ് 'ഉറുമി'യിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത്.


warrant against prithviraj, urumi, deepak dev, copyright violation, loreena mckennitt, santhosh sivan, shaji nadesan, urumi copyright violation

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.