Friday, October 19, 2012

വിനീത് ശ്രീനിവാസന്‍ വിവാഹിതനായി




 എട്ടു വര്‍ഷത്തെ പ്രണയത്തിന് സാഫല്യമായി, വിനീത് ശ്രീനിവാസന്‍ ദിവ്യയുടെ കഴുത്തില്‍ താലി ചാര്‍ത്തി.

വ്യാഴാഴ്ച കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തിലാണ് സംവിധായകനും ഗായകനുമായ വിനീത്, പയ്യന്നൂര്‍ സ്വദേശി നാരായണന്റെയും ഉഷയുടെയും മകള്‍ ദിവ്യ നാരായണന് വരണമാല്യം ചാര്‍ത്തിയത്. ചെന്നൈയില്‍ എന്‍ജിനീയറിംഗ് വിദ്യാഭ്യാസകാലത്ത് വിനീതിന്റെ ജൂനിയറായിരുന്നു ദിവ്യ.

പ്രമുഖ സിനിമ, സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകര്‍ ചടങ്ങില്‍ സംബന്ധിച്ചു. പിതാവ് ശ്രീനിവാസന്‍, മാതാവ് വിമല, സഹോദരന്‍ ധ്യാന്‍, അമ്മാവനും സംവിധായകനുമായ എം.മോഹനന്‍ തുടങ്ങിയവര്‍ അതിഥികളെ സ്വീകരിക്കാന്‍ സജീവമായുണ്ടായിരുന്നു. സിനിമാ പ്രവര്‍ത്തകര്‍ക്കായി കൊച്ചിയില്‍ അടുത്തദിവസം സല്‍ക്കാരം ഒരുക്കിയിട്ടുണ്ട്. 


vineeth sreenivasan married, vineeth sreenivasan marriage photo, divya narayanan, kannur, sreenivasan, marriage photos

1 comments:

കമ്പ്യൂട്ടര്‍ ടിപ്സ് said...

ആശംസകള്‍

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.